Flash News

6/recent/ticker-posts

കൊല്ലത്ത് രാഹുല്‍ ഗാന്ധി താമസിച്ച ഹോട്ടലിന്റെ വാടക അടച്ചില്ല’ വ്യാജ വാര്‍ത്തക്കെതിരെ നിയമനടപടിക്ക് കോണ്‍ഗ്രസ്..

Views
കൊല്ലത്ത് രാഹുല്‍ ഗാന്ധി താമസിച്ച ഹോട്ടലിന്റെ വാടക അടച്ചില്ല’ വ്യാജ വാര്‍ത്തക്കെതിരെ നിയമനടപടിക്ക് കോണ്‍ഗ്രസ്..

🔹 സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ച വ്യാജ വാർത്തയുടെ പത്ര കട്ടിംഗ്.. 👆


സമൂഹ മാധ്യമങ്ങളിലും വാര്‍ത്ത ചര്‍ച്ചയായി. സിപിഎമ്മിലെ ചില മുതിര്‍ന്ന നേതാക്കളും സമൂഹ മാധ്യമങ്ങളിലൂടെ ഈ വാര്‍ത്ത പങ്കുവച്ചു. തൊട്ടുപിന്നാലെ വാര്‍ത്ത നിഷേധിച്ച് ഹോട്ടലുകാര്‍ തന്നെ രംഗത്തെത്തിയതോടെ ഇവര്‍ വെട്ടിലായി.

രാഹുല്‍ ഗാന്ധി കൊല്ലത്തെത്തിയപ്പോള്‍ താമസിച്ച ഹോട്ടലിന്റെ വാടക അടച്ചില്ല എന്ന വാര്‍ത്തക്കെതിരെ നിയമനടപടി ക്കൊരുങ്ങി ഡിസിസി. വാടക അടച്ചില്ല എന്ന വാര്‍ത്ത നിഷേധിച്ചു ഹോട്ടലും രംഗത്തെത്തി.

നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിക്കാന്‍ ആയിരുന്നു രാഹുല്‍ഗാന്ധി കൊല്ലത്ത് എത്തിയത്. ഫെബ്രുവരി 24നായിരുന്നു സന്ദര്‍ശനം. കടലില്‍ ചാട്ടവും മത്സ്യത്തൊഴിലാളികളുമായുള്ള നേരിട്ടുള്ള സംവാദവും എല്ലാം കൊണ്ട് സംഭവബഹുലമായിരുന്നു സന്ദര്‍ശനം. അന്നേദിവസം രാഹുല്‍ ഗാന്ധി തങ്ങിയ കൊല്ലം ബീച്ച് ഹോട്ടലിലെ വാടക അടച്ചില്ല എന്നതായിരുന്നു വാര്‍ത്ത.





Post a Comment

1 Comments

  1. ഹഹ , പിന്നേ , ഹോട്ടലിൽ മുറി ബുക്ക്‌ ചെയ്യുന്നവരുടെ കയ്യിൽനിന്നും എങ്ങനെ കാശ് വാങ്ങണമെന്ന് അറിയാത്തവരാണോ കേരളത്തിലെ ഹോട്ടലുകാര് ?. അവരിത് ഇന്നും ഇന്നലെയും തുടങ്ങിയ ഏർപ്പാടാണോ ?. അങ്ങനെ ശ്രീമതി . ഇന്ദിരഗാന്ധിയുടെ പേരക്കുട്ടികൾ താമസിച്ച വകയിലുള്ള ഹോട്ടൽവാടക ഇതിനുമുമ്പ് എപ്പോഴെങ്കിലും ഈ പത്രങ്ങൾ ക്വാട്ടേഷനെടുത്തു ഹോട്ടലുകാർക്ക് പിരിച്ചുകൊടുത്തിട്ടുണ്ടോ ?.. അത്രയ്ക്ക് ദാരിദ്ര്യമൊന്നും നെഹറുകുടുംബത്തിലോ കോൺഗ്രെസ്സിലോ ഇപ്പോൾ ആയിട്ടില്ല മക്കളേ . നിങ്ങള് വേറാർക്കെങ്കിലും പിരിച്ചുകൊടുക്ക് .

    ReplyDelete