Flash News

6/recent/ticker-posts

കേരളത്തിൽ കുറഞ്ഞ സമയത്തിനുള്ളിൽ വാക്സിനേഷൻ പൂർത്തിയാകും'; ആരോഗ്യമന്ത്രി വീണ ജോർജ്..!

Views


സംസ്ഥാനത്ത് കുറഞ്ഞ സമയത്തിനുള്ളിൽ വാക്സിനേഷൻ പൂർത്തിയാക്കാനാണ് ലക്ഷ്യം എന്ന് ആരോഗ്യമന്ത്രി വീണ ജോർജ്.കേരളത്തിൽ സാർവത്രികമായി വാക്സിനേഷൻ നടപ്പിലാക്കാനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും ബ്ലാക്ക് ഫംഗസിനെ കുറിച്ച് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

 വരും ദിവസങ്ങളിലെ കോവിഡ് കേസുകളുടെ എണ്ണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് തുടങ്ങിയ വിലയിരുത്തി മുന്നോട്ടുപോകും.ഇനിയുള്ള പ്രതിരോധപ്രവർത്തനങ്ങൾ എങ്ങനെയായിരിക്കണം എന്ന് തീരുമാനിക്കുക മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മോണിറ്ററിങ് നടത്തിയതിനുശേഷം ആയിരിക്കും.-മന്ത്രി പറഞ്ഞു.

 കേരളത്തിൽ മുൻപും റിപ്പോർട്ട് ചെയ്തിട്ടുള്ള രോഗമാണ് ബ്ലാക്ക് ഫംഗസ്. എന്നാൽ മരണനിരക്ക് കുറവായിരുന്നു. ഇപ്പോൾ ബ്ലാക്ക് ഫംഗസ് സംസ്ഥാനത്ത് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നുണ്ട്.എന്നാൽ ബ്ലാക്ക് ഫംഗസിനെ കുറിച്ച് ആശങ്കപ്പെടേണ്ടതില്ല എന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. ഒപ്പം ഡോക്ടർമാരുടേ നിർദേശപ്രകാരമല്ലാതെ സ്റ്റിറോയ്ഡ് മരുന്നുകൾ ഉപയോഗിക്കരുതെന്നും മന്ത്രി പറഞ്ഞു.



Post a Comment

1 Comments

  1. അതിനും മാത്രം വാക്സിൻ സ്റ്റോക്കുണ്ടോ , ബഹുമാനപ്പെട്ട മന്ത്രിജീ ?. ബഹുമാനപ്പെട്ട മന്ത്രിമാരുടെ ബഡായികൾ പത്രങ്ങളിൽ വായിച്ചു ജനങ്ങൾ വാക്സിനേഷൻ സെന്ററുകളിൽ പോയി തിക്കിത്തിരക്കി വാക്സിനെഷന് ശ്രമിക്കുന്നു . അവിടെനിന്നു കോവിഡ് 19 പകർന്നു കിട്ടുന്നതും പോലീസിന്റെ തല്ലുകിട്ടുന്നതും മിച്ചം . വാക്സിനേഷന് വരുന്നവരിൽ പകുതിപേർക്ക് പോലും വാക്സിൻ കിട്ടുന്നില്ല . സമ്പർക്കം മൂലം കോവിഡ് 19 കിട്ടുകയും ചെയ്യുന്നു . ആദ്യം കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും കൊടുക്കാൻ മതിയായ അളവിൽ വാക്സിൻ (മരുന്ന് ) ശേഖരിക്കൂ . അതിനു ശേഷം ജനങ്ങളെ വാക്സിനെടുക്കാൻ ക്ഷണിക്കൂ. അതൊക്കെ കഴിഞ്ഞിട്ട് ഒരു അവസാനപ്രസ്ഥാവന പോരേ ?.

    ReplyDelete