Flash News

6/recent/ticker-posts

ജനങ്ങള്‍ ഉത്തരവാദിത്വമില്ലാതെ പെരുമാറിയിട്ട് സര്‍ക്കാറിനെ കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല; ഖുശ്ബു

Views


കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സർക്കാറിനെ കുറ്റപ്പെടുത്തുന്നത് എന്തിനാണെന്ന് നടിയും ബിജെപി നേതാവുമായ ഖുശ്ബു. ജനങ്ങൾ ഉത്തരവാദിത്വമില്ലാതെ പെരുമാറിയിട്ട് സർക്കാരിനെ കുറ്റപ്പെടുത്തരുതെന്നെന്നും ലോക്ഡൗൺ നിയമങ്ങൾ ജനങ്ങൾ വായിച്ചിരിക്കണമെന്നും ഖുശ്ബു ട്വീറ്റ് ചെയ്തു.

'നമ്മൾ ഉൾപ്പെടുന്ന ജനങ്ങൾ ഉത്തരവാദിത്വമില്ലാതെ പെരുമാറിയിട്ട് കോവിഡ് രൂക്ഷമാകുന്നതിന് സർക്കാരിനെ കുറ്റപ്പെടുത്തുന്നതിൽ കാര്യമില്ല. ദയവ് ചെയ്ത് ലോക്ക്ഡൗൺ നിർദ്ദേശങ്ങൾ വായിക്കു'- ഖുശ്ബു കുറിച്ചു.

തമിഴ്നാട്ടിൽ കോവിഡ് രോഗികൾ കൂടിവരികയും ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ സർക്കാരുമായി സഹകരിക്കാൻ ജനങ്ങളോട് ഖുശ്ബു അഭ്യർത്ഥിച്ചിരുന്നു. 'കോവിഡ് വ്യാപനം തരണം ചെയ്യാൻ സ്റ്റാലിന്റെ സർക്കാരിനോട് സഹകരിക്കൂ എന്ന് ഞാൻ തമിഴ്നാട്ടിലെ ജനങ്ങളോട് അഭ്യർത്ഥിക്കുന്നു. കോവിഡിനെതിരായുള്ള പോരാട്ടത്തിൽ നമ്മളും അതിൽ മുഖ്യ പങ്കാളികളാണ്. നമ്മുടെ ഭാഗം നമുക്ക് ചെയ്യാം. ഓരോ തുള്ളി ചേർന്നാണല്ലോ സമുദ്രം ഉണ്ടാകുന്നത്-' എന്നാണ് ഖുശ്ബു ട്വീറ്റ് ചെയ്തത്.


Post a Comment

1 Comments

  1. അങ്ങനെ ആരുടെയൊക്കെയോ നിരുത്തരവാദിത്തം കറങ്ങിത്തിരിഞ്ഞുവന്ന് അവസാനം നാം ജനങ്ങളുടെ തലയിലായി . നന്ദി , ഖുശ്ബു ചേച്ചീ നന്ദി .

    ReplyDelete