Flash News

6/recent/ticker-posts

ഉത്തർപ്രദേശിലെ ഗാസിപുരിൽ ഗംഗാതീരത്ത് വീണ്ടും മൃതദേഹങ്ങൾ അടിയുന്നതായി റിപ്പോർട്ടുകൾ.

Views
വീണ്ടും കൂട്ടമായി ഒഴുകിയെത്തി മൃതദേഹങ്ങൾ; യുപിയിൽ നിന്നെന്ന് ബിഹാർ;

ആശങ്ക
കോവിഡ് പ്രതിസന്ധി രൂക്ഷമാകുമ്പോൾ വൻ വിപത്തിലേക്ക് വഴിവയ്ക്കുന്ന സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഉത്തർപ്രദേശിലെ ഗാസിപുരിൽ ഗംഗാതീരത്ത് വീണ്ടും മൃതദേഹങ്ങൾ അടിയുന്നതായി റിപ്പോർട്ടുകൾ. ബിഹാറിലെ ബുക്സറിന് 55 കിലോമീറ്റർ അകലെയാണ് ഇന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. തിങ്കളാഴ്ച ബുക്സറിൽനിന്ന് നൂറിലധികം മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. യുപിയിൽനിന്നാണ് മൃതദേഹങ്ങൾ വരുന്നതെന്ന് ബിഹാർ അധികൃതർ വാദിക്കുന്നു. സംസ്ഥാനത്ത് മ‍ൃതദേഹങ്ങൾ വെള്ളത്തിലൂടെ ഒഴുക്കിവിടുന്ന പതിവ് ഇല്ലെന്നും ബിഹാർ അധികൃതർ പറയുന്നു.
വടക്കേ ഇന്ത്യയിൽ കോവിഡ് അതിഭീകരമായി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ മൃതദേഹങ്ങൾ കോവിഡ് രോഗികളുടേതാണെന്ന സംശയമാണ് ഉയരുന്നത്. സാധാരണ ശ്മശാനങ്ങളിൽ കോവിഡ് പ്രോട്ടോക്കോളുകൾ കൃത്യമായി പാലിക്കപ്പെടാത്തതിനാൽ കൂടുതൽ വ്യാപിക്കുമെന്ന ഭിതിയിലാണ് മ‍ൃതദേഹങ്ങൾ നദിയിൽ തള്ളുന്നതെന്നാണ് കരുതുന്നത്.
അതേസമയം, ഇങ്ങനെ തള്ളുന്നതുവഴി നദിയിലെ ജലം വഴിയും കോവിഡ് വ്യാപിക്കുമെന്ന ഭീതിയും ഉടലെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണ് ഗാസിപുർ ജില്ലാ മജിസ്ട്രേറ്റ് എം.പി. സിങ് അറിയിച്ചു.


Post a Comment

0 Comments