Flash News

6/recent/ticker-posts

തല മുറമാറ്റത്തിലൂടെ പൊളിച്ചെഴുത്ത്: കെ.പി.സി.സി.യിലും മാറ്റം വരും. ദയനീയ പരാജയത്തിൽ നിന്നുള്ള പാഠവും പ്രായശ്ചിത്തവുമായി കോൺഗ്രസിൽ പൊളിച്ചെഴുത്ത് തുടങ്ങി.

Views
തലമുറമാറ്റത്തിലൂടെ പൊളിച്ചെഴുത്ത്: കെ.പി.സി.സി.യിലും മാറ്റം വരും.

 
തിരുവനന്തപുരം:ദയനീയ പരാജയത്തിൽ നിന്നുള്ള പാഠവും പ്രായശ്ചിത്തവുമായി കോൺഗ്രസിൽ പൊളിച്ചെഴുത്ത് തുടങ്ങി.

തിരഞ്ഞെടുപ്പു ഫലം വന്നപ്പോൾത്തന്നെ നൽകിയ പ്രാഥമിക റിപ്പോർട്ടിനൊപ്പം കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറാനുള്ള സന്നദ്ധത മുല്ലപ്പള്ളി രാമചന്ദ്രൻ ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്ത് വന്ന മാറ്റത്തിനൊപ്പം കെ.പി.സി.സി. പ്രസിഡന്റ് സ്ഥാനത്തും മാറ്റം വരാം. ഇതിനായി ഹൈക്കമാൻഡ് ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. ശനിയാഴ്ച മുല്ലപ്പള്ളി വീണ്ടും രാജിസന്നദ്ധത വെളിപ്പെടുത്തി.

ഒരുമാസത്തിനകം കെ.പി.സി.സിക്ക് പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള ശ്രമം ഹൈക്കമാൻഡ് തുടങ്ങി. മെറിറ്റ് നോക്കിയേ ഹൈക്കമാൻഡ് തീരുമാനമുണ്ടാവൂ.

പ്രസിഡന്റ് സ്ഥാനത്തേക്ക് എ ഗ്രൂപ്പ് പേര് നിർദേശിച്ചേക്കാം. സതീശന് ശക്തമായ പിന്തുണ നൽകിയ കെ. സുധാകരന്റെ പേരും സജീവപരിഗണനയിലുണ്ട്. എ, ഐ ഗ്രൂപ്പുകൾ ഇതിന് എതിരാണെന്നതിനാൽ പുതിയ പോർമുഖം ഇതിനെച്ചൊല്ലിയാകും തുറക്കുക.

പാർട്ടിയുടെ താഴെത്തട്ടിലെ ഘടകങ്ങൾ ശക്തമാക്കുകയാണ് കോൺഗ്രസിനു വേണ്ട അടിയന്തര ചികിത്സയെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തുന്നത്. ഡി.സി.സി., കെ.പി.സി.സി. തലങ്ങളിലുള്ള ജംബോ കമ്മിറ്റികൾ ഇല്ലാതാകും.

ഘടകകക്ഷികളും അനുകൂലിച്ചു.

യു.ഡി.എഫിലെ പ്രധാന കക്ഷികളുടെ അഭിപ്രായവും കോൺഗ്രസ് ഹൈക്കമാൻഡ് തേടിയിരുന്നു. ഇക്കാര്യം മുസ്‌ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി സ്ഥിരീകരിക്കുകയും ചെയ്തു. പി.ജെ. ജോസഫ് തുടങ്ങി മറ്റ് കക്ഷിനേതാക്കളോട് കുഞ്ഞാലിക്കുട്ടിയും മറ്റും സംസാരിച്ചാണ് സതീശൻ അഭികാമ്യനാണെന്ന പൊതു നിലപാടെടുത്തത്.


Post a Comment

1 Comments

  1. ഇതൊക്കെ എത്രയോ വർഷങ്ങൾക്കു മുമ്പേ ചെയ്യേണ്ടതായിരുന്നു . സാമാന്യബുദ്ധിയുള്ള പാർട്ടിക്കാരെല്ലാം എത്രയോ കാലം മുമ്പേ അവരുടെ വൃദ്ധനേതൃത്വങ്ങളെ മൂലക്കിരുത്തി , രണ്ടാംനിരക്കാരിലും മൂന്നാംനിരക്കാരിലും കഴിവുള്ളവരെ നേതൃത്വം ഏൽപ്പിച്ചു കഴിഞ്ഞു . " കാക്ക കണ്ടറിയും , കൊക്ക് കൊണ്ടാലും അറിയുകയില്ല " എന്നാണല്ലോ പഴയ പഴഞ്ചൊല്ല് . UDF നേതൃത്വം അടിമുടി മാറണം. പഴയ "കുത്തിത്തിരിപ്പ് പ്രവർത്തനശൈലി" പാടേ ഉപേക്ഷിക്കണം . ഗ്രൂപ്പുകൾ പാർട്ടിയെ വളർത്തുമെന്നൊരു മിഥ്യാധാരണ കോങ്റെസ്സിലുണ്ട്. ആ ധാരണ തെറ്റാണ്. ഗ്രൂപ്കളി കൊണ്ട് ഗ്രൂപ്പുകളും ഗ്രൂപ്കൾക്കൊണ്ട് ജീവിക്കുന്നവരും മാത്രമേ വളരുകയുള്ളൂ . പാർട്ടി വളരില്ല. ആയതിനാൽ ഗ്രൂപ്പ്‌ കളി പാടേ ഉപേക്ഷിക്കണം .

    ReplyDelete