Flash News

6/recent/ticker-posts

ചിരങ്ങ താളിച്ചകറി കഴിച്ചാൽ വയറുവേദനയോ...?!

Views
          ✍🏻Reporter : NSNM - PALANI

നോമ്പിന് അത്താഴം കഴിക്കുമ്പോൾ മിക്കയാ ളുകളും ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് ചോറും ചിരങ്ങ താളിച്ചതും ഇറച്ചി പൊരിച്ചതും...
   എന്നാൽ, ചിലർ ഇത് ആവേശത്തോടെ കഴിക്കുകയും പിന്നീട് അസഹ്യമായ വയറുവേദന കൊണ്ട് പുളയുകയും ചെയ്യും.ഇനി പാവം ചിരങ്ങയെ ആരും പഴിക്കേണ്ട. പാകം ചെയ്യുന്ന രീതിയിൽ ചെറിയൊരു മാറ്റം വരുത്തിയാൽ വയറു വേദന പമ്പ കടക്കും.
        ഉപ്പും പച്ചമുളകും ഇത്തിരി വെള്ളവും മാത്രം  ചേർത്ത് ചിരങ്ങ നന്നായി വേവിക്കുക. ഇനിയാണ് ശ്രദ്ധിക്കേണ്ടത്. ആവശ്യത്തിന് വെളിച്ചെണ്ണയെടുത്ത് ചൂടായ ശേഷം അൽപം ഉലുവ ഇട്ട് കൊടുക്കുക. ശേഷം ചെറിയ ഉള്ളി അരിഞ്ഞതും വെളുത്തുള്ളിയും കറിവേപ്പിലയും വഴറ്റുക. ശേഷം ഇതിലേക്ക് കറിക്ക് ആവശ്യമായ വെള്ളത്തിൻ്റെ അളവനുസരിച്ച് കഞ്ഞി വെള്ളം ഒഴിച്ച് വെന്തുടഞ്ഞ ചിരങ്ങ ചേർത്ത് തിളപ്പിക്കുക.(ഉലുവയും വെളുത്തുള്ളിയുമാണ് ഈ ചികിത്സയിലെ താരം).


Post a Comment

3 Comments

  1. ഇന്ന് അത്താഴത്തിനു താങ്കൾ പറഞ്ഞതുപോലെ കറിവെച്ചു കഴിച്ചു നോക്കട്ടേ. അത്യാഹിതങ്ങളൊന്നും സംഭവിച്ചില്ലെങ്കിൽ നാളെ ഇതേസമയത്തു ഇതേ സ്ഥലത്തുവെച്ചു നന്ദി രേഖയിലാക്കിത്തരാം .

    ReplyDelete
  2. വെളുത്തുള്ളിയും ഉലുവയും പ്രയോഗിച്ച ചിരങ്ങ താളിച്ച കറി ഉഗ്രനായിരുന്നു എന്ന് പറഞ്ഞാൽ പോരാ , അത്യുഗ്രനായിരുന്നു . വളരെയധികം നന്ദി ശ്രീ . പളനി .

    ReplyDelete
    Replies
    1. പളനി അല്ല പാ ലാ ണി

      Delete