Flash News

6/recent/ticker-posts

ആശങ്ക കൂടുന്നു: ഭീഷണിയായി ജനിതകമാറ്റം വന്ന പുതിയ കൊറോണ വൈറസ്; അതിവേഗം പടരുമെന്ന് ഗവേഷകര്‍.

Views


ഹനോയി: ലോകമെമ്പാടും നാശം വിതച്ചു കൊണ്ടിരിക്കുന്ന കൊവിഡിന് വീണ്ടും ജനികമാറ്റം. രൂക്ഷമായി കൊവിഡ് വ്യാപനം നടന്നു കൊണ്ടിരിക്കുകയാണ് വീണ്ടും വെല്ലവിളിയായി ജനിതകമാറ്റം സംഭവിച്ച വൈറസിനെ കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിലും യു.കെയിലുമുള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമായ കൊറോണ വൈറസ് വിയറ്റ്‌നാമില്‍ കണ്ടെത്തി.

വിയറ്റ്‌നാം ആരോഗ്യമന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മറ്റ് വഭദേദങ്ങളേക്കാള്‍ വേഗത്തില്‍ പടരുന്നതാണ് പുതിയ വൈറസിന്റെ രീതി. വിയറ്റ്‌നാമിലെ ഗവേഷകരാണ് വൈറസിനെ തിരിച്ചറിഞ്ഞത്. പുതിയ വൈറസ് വായുവിലൂടെയാണ് അതിവേഗം പടരുന്നത്. 

6856 പേര്‍ക്കാണ് ഇതുവരെ വിയറ്റ്‌നാമില്‍ കൊവിഡ് ബാധിച്ചത്. ഇതുവരെ ഇവിടെ  47 പേര്‍ മരിച്ചു. അതേസമയം, വിയറ്റ്‌നാമില്‍ വാക്‌സീനേഷനും പുരോഗമിക്കുകയാണ്.



Post a Comment

0 Comments