Flash News

6/recent/ticker-posts

നിങ്ങളുടെ വാട്‌സ്ആപ്പ് കോളുകള്‍ സര്‍ക്കാര്‍ റെക്കോര്‍ഡ് ചെയ്യുമോ, മെസേജുകള്‍ വായിക്കുമോ; സത്യാവസ്ഥ അറിയാം

Views


ന്യൂഡല്‍ഹി: നാളെ മുതല്‍  വാട്‌സ്ആപ്പിനും വാട്‌സ്ആപ്പ് കോളുകള്‍ക്കും  പുതിയ നിയമങ്ങള്‍ നടപ്പിലാക്കുമെന്നും വാട്‌സ്ആപ്പ് കോളുകള്‍ എല്ലാം നിരീക്ഷിക്കപ്പെടുമെന്നും റെക്കോര്‍ഡ് ചെയ്യപ്പെടുമെന്ന തരത്തില്‍ വാട്‌സ്ആപ്പില്‍ ഒരു സന്ദേശം ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ വൈറലായി കൊണ്ടിരിക്കുന്ന മെസ്സേജുകള്‍ എല്ലാം വ്യജമാണ് എന്നതാണ് വാസ്തവം. നാളെ മുതല്‍ വാട്‌സ്ആപ്പിനും വാട്‌സ്ആപ്പ് കോളുകള്‍ക്കും ബാധകമാകുന്ന പുതിയ നിയമങ്ങള്‍ എന്ന തരത്തിലാണ് ഇപ്പോള്‍ ഈ മെസ്സേജ് വ്യാപകമായി പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ വ്യാജമാണെന്ന് അന്ന് കേരള പൊലീസ് വ്യക്തമാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐ.ടി നിയമം പ്രകാരം മെസ്സേജുകളുടെ ഉറവിടം കണ്ടുപിടിക്കുന്നതിനെതിരെ വാട്‌സാആപ്പ് കോടതിയെ സമീപിച്ചിരിക്കന്നതിനിടെയാണ്് വീണ്ടും ഇത്തരം മെസ്സേജുകള്‍ വ്യാപകമായി പ്രചരിക്കാന്‍ തുടങ്ങിയത്. വാട്‌സ്ആപ്പിലെ മെസ്സേജുകള്‍ ഏന്‍ഡ് ടു ഏന്‍ഡ് എന്‍ക്രിപ്റ്റഡാണ്. അതുകൊണ്ട് തന്നെ  വാട്‌സപ്പിനോ, ഫേസ്ബുക്കിനോ, സര്‍ക്കാരിനോ മറ്റാര്‍ക്കെങ്കിലുമോ ആ മെസ്സേജുകള്‍ ഒന്നും തന്നെ വായിക്കാന്‍ സാധിക്കുന്നതല്ല.

'എല്ലാ കോളുകളും റെക്കോര്‍ഡ് ചെയ്യും, വാട്‌സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നിവ നിരീക്ഷിക്കപ്പെടും, സര്‍ക്കാരിനോ പ്രധാനമന്ത്രിക്കോ എതിരെയുള്ള കാര്യങ്ങള്‍ പങ്കുവെക്കാതിരിക്കുക, രാഷ്ട്രീയമായും മതപരമായുമുള്ള മെസ്സേജുകള്‍ ഈ അവസ്ഥയില്‍ അയക്കുന്നത് ശിക്ഷാര്‍ഹമായ പ്രവര്‍ത്തിയാണ്. വാറണ്ടില്ലാതെ നിങ്ങള്‍ അറസ്റ്റ് ചെയ്യപ്പെടാന്‍ ചാന്‍സുണ്ട്.'' ഇതിനു പുറമെ നിങ്ങളുടെ ''ഫോണ്‍ മിനിസ്ട്രി സിസ്റ്റംത്തോട് കണക്ട് ചെയ്യപ്പെടും' എന്ന തരത്തിലാണ് ഇപ്പോള്‍ മെസ്സേജുകള്‍ പ്രചരിക്കുന്നത്. ഇവയെല്ലാം വസ്തുതാ വിരുദ്ധമാണ്. 

'ഒരു നീലയും രണ്ട് ചുവപ്പ് ടിക്കും കണ്ടാല്‍- നിങ്ങളുടെ ഇന്‍ഫോര്‍മേഷന്‍ ഗവണ്‍മെന്റ് ചെക്ക് ചെയ്യുന്നു, മൂന്ന് ചുവന്ന ടിക്കുകള്‍ കണ്ടാല്‍ നിങ്ങള്‍ക്ക് എതിരെയുള്ള പ്രൊസീഡിംഗ്‌സ് ഗവണ്‍മെന്റ് ആരംഭിച്ചു.ഉടനെ തന്നെ നിങ്ങള്‍ക്ക് കോടതിയുടെ സമന്‍സ് കിട്ടുന്നതായിരിക്കും. എന്ന തരത്തിലുള്ള മെസേജുകളും ഫോര്‍വേഡ് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ വര്‍ഷവും ഈ മെസേജുകള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ രണ്ടു നീല ടിക്കുകള്‍ അല്ലാതെ മറ്റൊരു ടിക്കും വാട്‌സാആപ്പില്‍ കമ്പനി ഇതുവരെ അവതരിപ്പിച്ചിട്ടില്ല എന്നതാണ് വസ്തുത. 

एक वायरल मैसेज में दावा किया जा रहा है कि भारत सरकार द्वारा अब 'नए संचार नियम' के तहत सोशल मीडिया और फोन कॉल की निगरानी रखी जाएगी।#PIBFactCheck: यह दावा फ़र्ज़ी है।
भारत सरकार द्वारा ऐसा कोई नियम लागू नहीं किया गया है।
ऐसे किसी भी फ़र्ज़ी/अस्पष्ट सूचना को फॉरवर्ड ना करें। pic.twitter.com/mW9LT2W1k4

— PIB Fact Check (@PIBFactCheck) May 27, 2021


Post a Comment

1 Comments

  1. നമ്മുടെ വാട്സാപ് കാളുകളും written സന്ദേശങ്ങളും അശ്ലീലമാല്ലാത്ത ചിത്രങ്ങളും സർക്കാർ വായിച്ചാൽത്തന്നെ എന്ത് ദുരന്തമാണ് നമുക്ക് വരാൻ പോകുന്നത് ?. നമ്മൾ രാജ്യദ്രോഹമോ കള്ളക്കടത്തോ കുഴൽപ്പണക്കച്ചവടമോ മയക്കുമരുന്നുകച്ചവടമോ നടത്തുന്നില്ലല്ലോ . അത്തരം ഏർപ്പാടുകൾ നടത്തുന്ന ഏതു വല്യപ്പന്മാരായാലും വാട്സാപ്പോ ട്വിറ്റെറോ വേറെ എന്ത് കുന്തമായാലും അവന്മാരെ പിടിച്ചകത്തിടാനും കൊലപാതകം ചെയ്തവരെ തൂക്കിക്കൊല്ലാനും ഇവിടെ ഇപ്പോൾത്തന്നെ നിയമമുണ്ടല്ലോ. വാട്സാപ്പിലൂടെ ആരെങ്കിലും മയക്കുമരുന്ന് കച്ചോടം , സ്വർണം കടത്തു , കുഴ്ൽപ്പണം കടത്തു , സ്ത്രീപീഡനം എന്നിവ നടത്തുന്നുണ്ടെങ്കിൽ അത് നടത്തുന്നവര് മാത്രം പേടിച്ചാൽ മതിയല്ലോ , പോരേ ?. എന്തിനാണ് വെറുതേ സർക്കാരിനെ പേടിച്ച് രാഷ്ട്രീയത്തൊഴിലാളികളെ സന്തോഷിപ്പിക്കുന്നത് ?. കള്ളക്കടത്തു , കുഴൽപ്പണക്കടത്തു , മയക്കുമരുന്നുകച്ചവടം എന്നിവ ചെയ്യുന്നവരുടെ മാത്രം പേടിച്ചാൽ മതി . ഈ വക രാജ്യദ്രോഹങ്ങൾ ചെയ്യുന്നവരെ നിരപരാധികളായ വാട്സാപ് ഉപയോഗിക്കുന്നവർ എന്തിനു പേടിക്കണം ?.

    ReplyDelete