സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് തിങ്കളാഴ്ച മുതൽ പുനഃരാരംഭിക്കും
മുംബൈ: ഇന്ത്യയിൽ നിന്നും സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് പുനഃരാഭിക്കുന്നു. എല്ലാ തരം വിസകളുടെയും സ്റ്റാമ്പിങ് അടുത്ത തിങ്കളാഴ്ച മുതൽ തുടങ്ങുമെന്ന് മുംബൈയിലെ സഊദി കോൺസുലേറ്റ് റിക്രൂട്ടിങ് ഏജൻസികൾക്ക് നൽകിയ അറിയിപ്പിൽ വ്യക്തമാക്കി. എന്നാൽ, പ്രതിദിനം പത്ത് പാസ്പോർട്ടുകൾ മാത്രമേ ഓരോ ഏജൻസികളിൽ നിന്നും സ്വീകരിക്കുകയുള്ളൂ.
ഏജൻസികൾ യാത്രക്കാരെ നിലവിലെ സാഹചര്യത്തിൽ സഊദിയിലേക്കുള്ള യാത്രാ നടപടികൾ അറിയിക്കണമെന്നും മറ്റു രാജ്യങ്ങളിൽ 14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷമേ സഊദിയിലേക്ക് പ്രവേശനം അനുവദിക്കുയുള്ളൂവെന്നും യാത്രക്കാരെ അറിയിക്കണമെന്നും നിർദേശമുണ്ട്. സഊദിയിലേക്ക് ഏതെങ്കിലും തരത്തിൽ പ്രവേശിക്കാൻ സാധിച്ചില്ലെങ്കിൽ കോൺസുലേറ്റിന് ഉത്തരവാദിത്വം ഉണ്ടാകുകയില്ലെന്നും മുന്നറിയിപ്പുണ്ട്.
1 Comments
സൗദി അറേബ്യയിലേക്ക് വിസ സ്റ്റാമ്പ് ചെയ്തിട്ട് എന്താണ് നേട്ടം ? 14 ദിവസം ക്വാറന്റൈനിലിരിക്കാൻ മറ്റേതെങ്കിലും ഒരു രാജ്യത്തിന്റെ കൂടി വിസ വേറെ സ്റ്റാമ്പ് ചെയ്തെങ്കിലല്ലേ വിമാനം കയറാനൊക്കൂ ?.
ReplyDelete