Flash News

6/recent/ticker-posts

അനാവശ്യമായി ലാബുകളെ സമീപിച്ചാൽ നടപടി.

Views

        മലപ്പുറം : ആന്റിജൻ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചവർ നിർബന്ധമായും  നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ ആരോഗ്യവകുപ്പ് അറിയിച്ചു.നിബന്ധനകൾ  ലംഘിച്ച് വീണ്ടും പരിശോധനയ്ക്കായി ലാബുകളെ  സമീപിക്കാൻ പുറത്തിറങ്ങുന്നത് ശിക്ഷാർഹമാണ്... രോഗികളുടെ വീടുകളിൽ ചെന്ന് ലബോറട്ടറി ജീവനക്കാർ സ്രവ സാമ്പിളുകൾ ശേഖരിക്കുന്നതും അനുവദിക്കില്ല. പരിശോധന നടത്തുന്ന ലബോറട്ടറി ഉടമയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കും. ആന്റിജൻ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചാൽ നിർബന്ധമായും കോറന്റൈനിൽകഴിയണം.ആന്റിജൻ പരിശോധനയിൽ നെഗറ്റീവ് ആയാലും ലക്ഷണങ്ങൾ ഉള്ളവർ വൈറസ് ബാധിതരല്ലെന്ന് സ്ഥിരീകരിക്കാൻ ആകില്ല. അങ്ങനെയുള്ളവർ ആർ ടി പി സി ആർ പരിശോധനയ്ക്ക് കൂടി വിധേയരാകണം.  ആന്റിജൻ പരിശോധനയിലുൾപ്പടെ   രോഗം സ്ഥിരീകരിച്ചാൽ 17 ദിവസം നിരീക്ഷണത്തിൽ കഴിയണം. ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായാൽ ആർ ആർ ടി,  മെഡിക്കൽ ഓഫീസർ,ആരോഗ്യപ്രവർത്തകർ എന്നിവരുടെ നിർദ്ദേശമില്ലതെ ചികിത്സ ആവശ്യങ്ങൾക്ക് പോലും പുറത്തിറങ്ങരുത്. രോഗിയുമായി സമ്പർക്കത്തിന്  വന്നവർ സമ്പർക്കമുണ്ടായി അഞ്ചു ദിവസത്തിനു ശേഷം പരിശോധന നടത്തണം.ഫലം നെഗറ്റീവ് ആണെങ്കിലും 14 ദിവസം വീക്ഷണത്തിൽ കഴിയണം. ഈ ദിവസം രോഗലക്ഷണങ്ങൾ ഉണ്ടായാൽ വീണ്ടും കോവിഡ് പരിശോധനയ്ക്ക് വിധേയനാകണമെന്നും  ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ കെ. സെക്കീന അറിയിച്ചു.


Post a Comment

0 Comments