Flash News

6/recent/ticker-posts

കരിമരുന്ന് പ്രയോഗം നടത്തിയ നടപടിയെ വിമർശിച്ച് നടൻ ഹരീഷ് പേരടി.പാവപ്പെട്ട സഖാക്കൾ അവരവരുടെ വീട്ടിലിരുന്ന് വിളക്ക് കത്തിച്ച് സന്തോഷം പങ്കുവെച്ച് വിജയദിനം ആഘോഷിച്ചതു മനസ്സിലാക്കാനുള്ള കമ്മ്യൂണിസമേ എനിക്കറിയുകയുള്ളു

Views
കൊവിഡ് പ്രതിസന്ധിയിലും എകെജി സെന്ററിൽ കരിമരുന്ന് പ്രയോഗം;വിമർശനവുമായി നടൻ ഹരീഷ് പേരാടി.


കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുമ്പോഴും എൽഡിഎഫ് തുടർഭരണം ലഭിച്ചതിന്റെ സന്തോഷത്തിൽ എകെജി സെന്ററിൽ കരിമരുന്ന് പ്രയോഗം നടത്തിയ നടപടിയെ വിമർശിച്ച് നടൻ ഹരീഷ് പേരടി.പാവപ്പെട്ട സഖാക്കൾ അവരവരുടെ വീട്ടിലിരുന്ന് വിളക്ക് കത്തിച്ച് സന്തോഷം പങ്കുവെച്ച് വിജയദിനം ആഘോഷിച്ചതു മനസ്സിലാക്കാനുള്ള കമ്മ്യൂണിസമേ എനിക്കറിയുകയുള്ളു.38460 രോഗികൾ പുതുതായി ഉണ്ടായ ദിവസം 54 മരണങ്ങൾ നടന്ന ദിവസം ഉത്തരവാദിത്തപ്പെട്ട ഒരു പാർട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളർച്ച എനിക്കില്ല എന്നും ഹരീഷ് പേരാടി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
ഹരീഷ് പേരാടിയുടെ ഫേസ്ബുക്ക് കുറിപ്പ്
‘പാവപ്പെട്ട സഖാക്കൾ അവരവരുടെ വീട്ടിലിരുന്ന് വിളക്ക് കത്തിച്ച് സന്തോഷം പങ്കുവെച്ച് വിജയദിനം ആഘോഷിച്ചതു മനസ്സിലാക്കാനുള്ള കമ്മ്യൂണിസമേ എനിക്കറിയുകയുള്ളു…PPE കിറ്റ് അണിഞ്ഞ് ആബുലൻസിൻ്റെ സമയത്തിന് കാത്തു നിൽക്കാതെ ബൈക്കിൽ കൊണ്ടുപോയി ഒരു കൊവിഡ് രോഗിയുടെ ജീവൻ രക്ഷിച്ച രണ്ട് DYFI സഖാക്കളുടെ കമ്മ്യുണിസം എനിക്ക് 101% വും മനസ്സിലാക്കാൻ പറ്റുന്നുണ്ട്….38460 രോഗികൾ പുതുതായി ഉണ്ടായ ദിവസം 54 മരണങ്ങൾ നടന്ന ദിവസം ഉത്തരവാദിത്തപ്പെട്ട ഒരു പാർട്ടി ആസ്ഥാനത്തെ കരിമരുന്ന് പ്രയോഗം മനസ്സിലാക്കാനുള്ള കമ്മ്യൂണിസ്റ്റ് വളർച്ച എനിക്കില്ല…ഒരു പാട് പേജുകൾ ഉള്ള തടിച്ച പുസ്തകങ്ങൾ വായിക്കാത്തതിൻ്റെ കുഴപ്പമാണ്…ക്ഷമിക്കുക.’

ഹരീഷ് പേരാടിയുടെ ഫേസ്ബുക്ക് പോസ്റ്റ് 
https://www.facebook.com/hareesh.peradi.98/posts/976038576269825


Post a Comment

1 Comments

  1. ഇദ്ദേഹമാണോ ഹരീഷ് പേരാടി ?. നല്ല അഭിനയമാണ് . ഒന്നുരണ്ടു സിനിമകളിൽ പാർട്ടിനേതാവായി അഭിനയിച്ചു കണ്ടിട്ടുണ്ട് . നല്ലൊരു കലാകാരനാണ് . ഇദ്ദേഹം പാർട്ടിക്കാരനാണോ അല്ലയോ എന്നെനിക്കറിയില്ല . പക്ഷേ ഒന്നറിയാം . ഇദ്ദേഹത്തിന് മേൽപ്പറഞ്ഞ പാർട്ടിയെക്കുറിച്ച് ഒരു ചുക്കും അറിയില്ല . എനിതിനാണ് സുഹൃത്തേ , വേണ്ടാത്ത കാര്യങ്ങളിൽ ഇടപെട്ടു നാറുന്നത് ?. ഈ പാർട്ടി ഇന്ത്യയിലൊരു സായുധവിപ്ലവം നടത്തി കമ്യുണിസ്റ്റ് ഭരണം സ്ഥാപിക്കുമെന്ന് സ്വപ്നം കണ്ടുകൊണ്ടു നടക്കുകയാണോ താങ്കൾ ?. ദയവായി വിഡ്ഢികളുടെ സ്വർഗത്തിൽനിന്നും പുറത്തിറങ്ങിവന്നു ജീവിക്കാൻ ശ്രമിക്കൂ . ഇപ്പോഴും സമയം വൈകിയിട്ടില്ല . ഇനിയും വൈകിയാൽ ലാസ്റ്റ് ബസ്സും പോയിപ്പോകും .

    ReplyDelete