Flash News

6/recent/ticker-posts

മൂക്കടപ്പ്: മുതിർന്നവരിലും കുട്ടികളിലും

Views


അസുഖം എന്ത് തന്നെ ആയാലും മലയാളിക്കത് വലിയ അഭിമാനമാണ്. ഒന്ന് തുമ്മിയാൽ ഡോക്ടറെ അടുത്തെത്തും.ചിലർ നിസാര അസുഖങ്ങൾക്ക് നേരം പുലർന്ന പാടെ ഹോസ്പിറ്റലിൽ തപസ്സിരിക്കും. ചിലതൊക്കെ നമുക്ക് തന്നെ സുഖപ്പെടുത്താവുന്നതേയുള്ളൂ.
    
തലയുണ്ടെങ്കിൽ ജീവിതത്തിൽ ജലദോഷം വരാതിരിക്കില്ല. ജലദോഷം വന്നാൽ മൂക്കടപ്പ് സാധാരണയാണ്.പല സ്ത്രീകളും കുഞ്ഞിന് മൂക്കടപ്പ് കാരണം പാൽ കുടിക്കാനാവുന്നില്ലെന്ന് പറഞ്ഞ് ഡോക്ടറുടെ അടുത്തേക്കോടും. എന്നിട്ട് ആൻ്റിബയോട്ടിക്കടക്കമുള്ള മരുന്നുകൾ കുഞ്ഞിന് കുത്തിനിറക്കും.ഇത് നൻമയേക്കാളേറെ  തിൻമയായിരിക്കും.ബഹുമാന്യ സ്ത്രീ ജനം എന്നെ ശപിക്കരുത്.

         ഇത്തരത്തിലെ മൂക്കടപ്പ് നമുക്ക് തന്നെ മാറ്റിയെടുക്കാം. ഒരു സ്പൂണിൽ ( സ്റ്റീൽ) വെള്ളമെടുക്കുക. ഇതിൽ ഒരു തരി ഉപ്പ് ഇട്ട് ഗ്യാസ് സ്റ്റൗ ഓൺ ചെയ്യുക. തീയിലേക്ക് സ്പൂൺ വെച്ച് കൊടുക്കുക. പെട്ടെന്ന് തന്നെ തിളക്കും.ശേഷം ഇത് ചൂടാറാൻ വെക്കാം. ചൂടാറിയ ശേഷം മൂക്കിലേക്ക് ഉറ്റിച്ച് കൊടുത്താൽ പെട്ടെന്ന് ശരിയാകും.എന്നാൽ, ഈ വെള്ളം സൂക്ഷിച്ച് വെച്ച് ഉപയോഗിക്കരുത്.അത് അണുബാധക്കിടവരും. ആവശ്യത്തിനുള്ളത് മാത്രം തയ്യാറാക്കുക.ഞാനും എൻ്റെ കുടുംബവും വർഷങ്ങൾക്ക് മുമ്പേ ഈ രീതി ചെയ്യാറുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഇത് ഗുണകരമാണ്.

     നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമൻ്റായി രേഖപ്പെടുത്തണേ.വേങ്ങര പോപ്പുലർ ന്യൂസിൻ്റെ അഭിനന്ദനങ്ങൾ...!


Post a Comment

4 Comments

  1. ചെയ്തു നോക്കട്ടേ . ഗുണമുണ്ടെങ്കിൽ അറിയിക്കാം . ഇത്‌ ദിവസത്തിൽ എത്ര തവണ ചെയ്യണം ആവോ ?. ഗാർഗ്‌ൾ ചെയ്യാനുപയോഗിക്കുന്ന ഉപ്പു കലക്കിയ ചൂടുവെള്ളം പറ്റുമോ ?. പറ്റെ ചൂടാറിയതിനു ശേഷം മൂക്കിലൊഴിക്കണോ അതോ ഇളം ചൂടോടെയോ എങ്ങനെയാണ് ഒഴിക്കേണ്ടത് ?.

    ReplyDelete
  2. രക്തസമ്മർദ്ദത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്നവർക്ക് ഈ ഉപ്പുവെള്ളം മൂക്കിലൊഴിക്കാമോ ?.

    ReplyDelete
  3. ശ്രീ . NSNM PALANI , ഈയുള്ളവൻ ഇത്‌ ചെയ്തുനോക്കി . പരീക്ഷണം അമ്പേ പരാജയമായിരുന്നു എന്ന് പറഞ്ഞാൽ പോരാ . മൂക്കിലും ശ്വാസകോശത്തിലും വെള്ളം കയറിപ്പോയി. ഒന്നു രണ്ടു മണിക്കൂറോളം നിർത്താതെ ചുമയും ശ്വാസതടസ്സവും ഉണ്ടായി . ചുമ ഒരുവിധം അവസാനിച്ചതോടെ മൂക്കിൽനിന്നും നീരൊലിയും നിലക്കാത്ത തുമ്മലും രണ്ടുമൂന്നു ദിവസം നീണ്ടുനിന്നു . ശക്തമായ ജലദോഷം നാലുദിവസം നീണ്ടു നിന്നു . എന്തായാലും ഈയുള്ളവന് ഈ ചികിത്സ ഫലിക്കുകയില്ല എന്ന് മനസ്സിലായി . അതങ്ങ് ഉറപ്പിച്ചു. ഇനിയിപ്പോ താങ്കളുടെ ഇന്നത്തെ മിക്സിയുടെ ബ്ലേഡ് മൂച്ച കൂട്ടുന്ന പദ്ധതി പരീക്ഷിച്ചു നോക്കട്ടേ. വിജയിച്ചാൽ അടുത്തയാഴ്ച്ച ഇതേദിവസം ഇതേ കോളത്തിൽ കമന്റു ചെയ്യാം.

    ReplyDelete