Flash News

6/recent/ticker-posts

സൗദി വിമാനയാത്ര വിലക്ക് ഭാഗികമായി പിന്‍വലിച്ചു; ആശ്വാസത്തില്‍ ഇന്ത്യന്‍ പ്രവാസികള്‍.

Views


റിയാദ്: സൗദി വിമാനയാത്ര വിലക്ക് ഭാഗികമായി പിന്‍വലിച്ചതിന്റെ ആശ്വാസത്തിലാണ് ഇപ്പോള്‍ ഇന്ത്യന്‍ പ്രവാസികള്‍. ഇന്ത്യ-യു.എ.ഇ, വിമാന സര്‍വീസ് പുനരാരംഭിച്ചാല്‍ ഇന്ത്യക്കാര്‍ക്ക് സൗദിയിലേക്കുള്ള യാത്ര എളുപ്പമാകും.

കഴിഞ്ഞ ഫെബ്രുവരി മൂന്നിന് ഇന്ത്യയും യു.എ.ഇയും ഉള്‍പ്പെട 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഇന്ത്യന്‍ പ്രവാസികളുടെ സൗദിയിലേക്കുള്ള യാത്ര ഏറെ ദുഷ്‌കരമായി തുടരുകയാണ്. അതിനിടെ കഴിഞ്ഞ ദിവസം ബഹ്‌റൈനും ഇന്ത്യയില്‍ നിന്ന് വരുന്നതിന് വിലക്ക് പ്രഖ്യാപിച്ചതോടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. 

അതിനിടെയാണ് കഴിഞ്ഞ ദിവസം ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ അടുത്ത മാസം പകുതിയോടെ പുനരാരംഭിക്കാനായേക്കുമെന്ന് യു.എ.ഇയില്‍ നിന്ന് സൂചന ലഭിച്ചത്. ഇപ്പോള്‍ സൗദി അറേബ്യ, യു.എ.ഇക്കുള്ള യാത്രാ വിലക്ക് പിന്‍വലിച്ചതോടെ ശുഭ പ്രതീക്ഷയിലാണ് സൗദിയിലേക്ക് വരാനാരിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍.

അടുത്ത മാസം യു.എ.ഇ- ഇന്ത്യ വിമാന സര്‍വീസ് പുനരാരംഭിച്ചാല്‍ സൗദിയിലേക്ക് വരാനിരിക്കുന്ന പ്രവാസികള്‍ക്ക് പഴയപോലെ യു.എ.ഇയിലെത്തി സൗദിയിലേക്ക് വരാനായേക്കും. കേരളത്തില്‍ പ്രവാസികള്‍ക്ക് മുന്‍ഗണന നല്‍കി കൊണ്ട് വാക്സിന്‍ വിതരണം ആരംഭിച്ചതും യാത്ര എളുപ്പമാക്കുന്നതിനായി വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ പാസ്പോര്‍ട്ട് നമ്പര്‍ ചേര്‍ത്ത് തുടങ്ങിയതും സൗദിയിലേക്കുള്ള പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാകുന്നതാണ്.

നാട്ടില്‍ വെച്ച് കോവിഷീല്‍ഡിന്റെ രണ്ട് ഡോസ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും, സൗദിയില്‍ നിന്ന് ഒരു ഡോസ് സ്വീകരിച്ച് നാട്ടിലേക്ക് പോയവര്‍ക്കും, സൗദിയിലേക്ക് തിരിച്ച് വരുമ്പോള്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ ആവശ്യമില്ല.



Post a Comment

0 Comments