Flash News

6/recent/ticker-posts

രണ്ടാം പിണറായി സര്‍ക്കാറിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ രൂക്ഷ വിമര്‍ശനവുമായി അണികള്‍

Views

പിണറായിക്ക് അഭിവാദ്യമര്‍പ്പിച്ച് കുഞ്ഞാലിക്കുട്ടി; രൂക്ഷ വിമര്‍ശനവുമായി അണികള്‍..!


മലപ്പുറം :രണ്ടാം പിണറായി സര്‍ക്കാറിന് അഭിവാദ്യമര്‍പ്പിച്ചുകൊണ്ടുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെ രൂക്ഷ വിമര്‍ശനവുമായി അണികള്‍. എം.പി സ്ഥാനം രാജിവെച്ചുകൊണ്ട് പി.കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്നതാണ് യുഡിഎഫിന് അധികാരം നഷ്ടപ്പെടാന്‍ കാരണമെന്നാണ് കമന്റുകളില്‍ പ്രധാനമായും ഉയരുന്ന വിമര്‍ശം.

ഈ മിന്നും വിജയം എല്‍ഡിഎഫിന് വെള്ളിത്തള്ളികയില്‍ സമ്മാനിച്ച താങ്കളും അഭിനന്ദനമര്‍ഹിക്കുന്നു എന്നാണ് ഒരു കമന്റ്. മുഖ്യമന്ത്രിയോട് ചോദിച്ചു നോക്ക് ചിലപ്പോള്‍ ഒരു മന്ത്രി സ്ഥാനം കിട്ടുമെന്ന് മറ്റൊരാള്‍ പരിഹസിക്കുന്നുണ്ട്. പുതുമുഖങ്ങള്‍ക്ക് അവസരം കൊടുത്ത എല്‍ഡിഎഫിനെ കണ്ട് പഠിക്കണമെന്ന് ചിലര്‍ ഓര്‍മ്മിപ്പിക്കുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇത് രണ്ടാം തവണയാണ് കുഞ്ഞാലിക്കുട്ടി അണികളുടെ രൂക്ഷ വിമര്‍ശനത്തിന് ഇരയാവുന്നത്. നേരത്തെ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വന്‍ വിമര്‍ശനമാണ് കുഞ്ഞാലിക്കുട്ടി നേരിട്ടത്. നാലായിരത്തിലധികം കമന്റുകളാണ് അന്ന് വന്നത്. എന്നാല്‍ പിറ്റേ ദിവസം ആയപ്പോഴേക്കും വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളെല്ലാം ഡിലീറ്റ് ചെയ്യുകയായിരുന്നു. അനുകൂലിച്ചുകൊണ്ടുള്ള ആയിരത്തില്‍ താഴെ കമന്റുകള്‍ മാത്രമാണ് പിന്നീട് പോസ്റ്റിന് താഴെ അവശേഷിച്ചത്.


Post a Comment

1 Comments

  1. തെരഞ്ഞെടുപ്പിൽ ജനങ്ങൾ വോട്ടുചെയ്തു തെരെഞ്ഞെടുക്കപ്പെട്ടവരെ , തെരെഞ്ഞെടുപ്പുഫലം വരുമ്പോഴും ജയിച്ചവരുടെ മന്ത്രിസഭ സത്യപ്രതിജ്ഞാ ചെയ്തു അധികാരമേൽക്കുമ്പോഴും അവരെ അഭിനന്ദിക്കുക എന്നത് കേവലം ജനാധിപത്യമര്യാദ മാത്രമാണ് . ജനാധിപത്യത്തിൽ ശത്രുതയോ അസൂയയോ കുശുമ്പോ കുന്നായിമയോ ഇല്ലാ. രാഷ്ട്രീയത്തിൽ പ്രതിയോഗികൾ മാത്രമേയുള്ളൂ , ശത്രുക്കളില്ല . രാഷ്ട്രീയത്തിൽ ശത്രുതയില്ല , താൽപ്പര്യങ്ങൾ മാത്രമേയുള്ളൂ . രാഷ്ട്രീയവിദ്യാഭ്യാസത്തിലെ ഈ പ്രാഥമികപാഠങ്ങൾ ലീഗിന്റെ താഴെക്കിടയിലുള്ള അണികളെ നേതൃത്വം പഠിപ്പിക്കണം . അല്ലാത്തപക്ഷം രാഷ്ട്രീയമെന്താ , രാഷ്ട്രീയമര്യാദകളെന്താ എന്നറിയാത്ത DYFI പോത്തുകളുടെ നിലവാരത്തിലേക്കു ലീഗിന്റെ അണികൾ അധപ്പതിക്കും . ആക്രമസക്തരും വിദ്വേഷകലുഷിതരുമായ ഒരുകൂട്ടം പോത്തുകളെയല്ല ലീഗിനും സമുദായത്തിനും ആവശ്യം . രാഷ്ട്രീയപ്രബുദ്ധരും അച്ചടക്കമുള്ളവരുമായ അണികളെയാണ് ലീഗിനും സമുദായത്തിനും ഇന്നാവശ്യം. ലീഗിന്റെ മാർഗവും ലക്ഷ്യവും സായുധകലാപമോ രാഷ്ട്രീയപ്രതിയോഗികളെ ഉന്മൂലനം ചെയ്യലോ അല്ലല്ലോ . ജനാധിപത്യമാർഗങ്ങളിലൂടെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെയും അവശവിഭാഗങ്ങളുടെയും ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ സംരക്ഷിക്കുക എന്നതാണ് ലീഗിന്റെ രാഷ്ട്രീയ ദൗത്യം . അത് ശത്രുതയിലൂടെയോ കലാപങ്ങളിലൂടെയോ അല്ല സാധിക്കേണ്ടത് . ജനാധിപത്യ , രാഷ്ട്രീയമാര്യാദകളിലൂടെയും സൗഹൃദങ്ങളിലൂടെയുമാണ് . ലീഗ് എന്ന രാഷ്ട്രീയപ്പാർട്ടി ദയവായി അണികൾക്ക് രാഷ്ട്രീയവിദ്യാഭ്യാസം നൽകണം.

    ReplyDelete