Flash News

6/recent/ticker-posts

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷ വാര്‍ത്തയുമായി കെഎസ്‌ഇബി

Views

31.07.2021 വരെ വൈദ്യുതി ബില്‍ ഏത് രീതിയില്‍ ഓണ്‍ലൈന്‍ പെയ്‌മെന്റ് നടത്തിയാലും ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ്ബാങ്കിങ് അധിക ചാർജും ട്രാൻസാക്ഷൻ ചാർജും ഈടാക്കുന്നതല്ലെന്ന് കെഎസ്‌ഇബി അറിയിച്ചു. 

wss.kseb.in എന്ന പോര്‍ട്ടല്‍ വഴിയോ, കെഎസ്‌ഇബിയുടെ മൊബൈല്‍ ആപ്പ് KSEBവഴിയോ, ഭീം ആപ്പ് വഴിയോ വൈദ്യുതി ബില്‍ അധിക ചാര്‍ജ് ഇല്ലാതെ അടയ്ക്കാം. ഇതുകൂടാതെ, ഏതു ബാങ്കിന്റെയും ബാങ്കിംഗ് സേവനങ്ങള്‍ക്കായുള്ള മൊബൈല്‍ ആപ്പ് വഴിയോ മറ്റ് ഏത് ബിബിപിഎസ് സംവിധാനം വഴിയോ യാതൊരു അധിക ചാര്‍ജും ട്രാൻസാക്ഷൻ ചാർജും ഇല്ലാതെ കറണ്ട് ചാര്‍ജ് അടയ്ക്കാവുന്നതാണെന്നും കെഎസ്‌ഇബി അറിയിച്ചു.


Post a Comment

1 Comments

  1. അപ്പോൾ ഇത്രയും കാലം ഈ പറഞ്ഞതിനൊക്കെ അധികാചാർജ് വാങ്ങിക്കൊണ്ടിരിക്കുകയായിരുന്നോ ?. ഇത്രയും കാലം ഇതിനൊക്കെ അധികാചാർജ് ഈടാക്കി ഉപഭോക്താക്കളെ വെറുതേ പറ്റിക്കുകയായിരുന്നുവല്ലേ ?. ഭയങ്കരന്മാരേ , നിങ്ങളോട് ദൈവം ചോദിച്ചോളും .

    ReplyDelete