Flash News

6/recent/ticker-posts

_🔵കൊറോണ വൈറസിന്റെ ഉറവിടം; അന്വേഷണത്തിന് ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി അമേരിക്കന്‍ പ്രസിഡന്റ്._

Views


_കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് നിര്‍ദേശം നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍._ 

_90 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹം ഏജന്‍സികളോട് ആവശ്യപ്പെട്ടുവെന്നും വിവരം._ 

_അതേസമയം ചൈനയുടെ നിസ്സഹകരണം അന്വേഷണത്തെ ബാധിക്കുന്നുവെന്നും അമേരിക്ക വ്യക്തമാക്കി._

_ഇത്തരം കാര്യങ്ങള്‍ രാജ്യങ്ങള്‍ പരസ്പരം കൈമാറേണ്ടതാണെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങള്‍ പറഞ്ഞു._ 

_കൊവിഡ് വൈറസിന്റെ തുടക്കം ലാബില്‍ നടന്ന അപകടത്തെ തുടര്‍ന്നാണോ എന്നും അന്വേഷണ പരിധിയിലുണ്ട്._

_മറ്റൊരു പ്രശസ്തമായ വാദം വൈറസ് ബാധിച്ച മൃഗങ്ങളുമായുള്ള സമ്പര്‍ക്കമാണോ എന്നുള്ളതാണ്._

_അന്വേഷണത്തിന്റെ രഹസ്യ വിവരങ്ങള്‍ പ്രസിഡന്റ് ജോ ബൈഡന്‍ പുറത്തുവിട്ടത് അസാധാരണ നടപടിയാണ്._ 

_ഇതോടെ കാരണം കണ്ടെത്തുന്നതിനെ കുറിച്ചുള്ള ആഭ്യന്തര തര്‍ക്കങ്ങള്‍ വെളിവായി._

_കൊവിഡ് ലോകത്ത് നിന്ന് കവര്‍ന്നെടുത്തത് 30 ലക്ഷം ജീവനുകളാണ്. അതിനാല്‍ കൊവിഡിന്റെ കാരണം കണ്ടെത്തേണ്ടത് ആവശ്യമാണ്._

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

1 Comments

  1. അതേ , അതാണ്‌ ശരിയായ നടപടിക്രമം . ആദ്യം അന്വേഷിക്കുക . അന്വേഷണത്തിലൂടെ യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തുക . കുറ്റവാളിയെ ഒരു അന്താരാഷ്ട്ര നീതിപീഠത്തിന്റെ മുന്നിൽ ഹാജരാക്കി വിചാരണ ചെയ്യുക. കുറ്റം സംശയതീതമായി തെളിഞ്ഞാൽ കുറ്റവാളിയെ / കുറ്റവാളികളെ പരമാവധി ശിക്ഷക്ക് വിധേയരാക്കുക . കുറ്റകൃത്യത്തിന് ഇരയായവർക്ക് മാന്യവും ന്യായവുമായ നഷ്ടപരിഹാരം കഴിയുന്നതും വേഗം നൽകുക . ആ നഷ്ടപരിഹാരം കൊടുക്കാനുള്ള തുക കുറ്റവാളിയിൽ നിന്നും ഈടാക്കുക . ഇത്രയും നടത്താൻ കഴിവുള്ള ഏതു രാജ്യത്തിനും അല്ലെങ്കിൽ ഇത്രയും നടത്താൻ കഴിവും സന്നദ്ധതയുമുള്ള ഏതാനും രാജ്യങ്ങളുടെ കൂട്ടായിമക്കോ ലോകപോലീസിന്റെ സ്ഥാനവും അധികാരവും നൽകാൻ ഐക്യരാഷ്ട്രസഭ (UNITED NATIONS) തയ്യാറാകണം . എങ്കിൽ മാത്രമേ ഇത്തരം ജൈവായുധങ്ങൾ നിർമിക്കുകയും അതുവഴി ലോകജനതയ്ക്ക് ഭീഷണിയായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന തെമ്മാടിരാഷ്ട്രങ്ങളെ നിലക്ക് നിറുത്താൻ കഴിയുകയുള്ളൂ . ചൈന , വടക്കൻ കൊറിയ മുതലായ തെമ്മാടിരാഷ്ട്രങ്ങളെ ഇനിയും നിലക്കുനിറുത്തിയില്ലെങ്കിൽ ലോകജനതയുടെ സർവനാശമായിരിക്കും ഫലം . ഇക്കാര്യത്തിൽ ഐക്യരാഷ്ട്രസഭ അതിന്റെ ഉത്തരവാദിത്തനിർവഹണം തുടങ്ങാൻ ഇനിയും വൈകിക്കൂടാ .

    ReplyDelete