Flash News

6/recent/ticker-posts

ഇന്ത്യ ഉൾപ്പെടെ 13 രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് ജൂലൈ 21 വരെ യാത്രാ വിലക്ക് നീട്ടി യു.എ.ഇ-uae

Views
ദുബായ്: ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് ജൂലൈ 21 വരെ വിലക്കുള്ളതായി യു.എ.ഇ ജനറൽ സിവിൽ ഏവിയേഷൻ അഥോറിറ്റി. ഇന്ത്യക്ക് പുറമെ, പതിമൂന്ന് രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്കാണ് വിലക്ക് നീട്ടിയത്. ഗൾഫ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ലൈബീരിയ, നമീബിയ, സിയേറ ലിയോൺ, കോംഗോ, ഉഗാണ്ട, സാംബിയ, വിയറ്റ്‌നാം, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, നൈജീരിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽനിന്നുള്ള വിമാനങ്ങൾക്കും വിലക്കുണ്ട്. കാർഗോ, ബിസിനസ് വിമാനങ്ങൾക്ക് വിലക്കില്ല. ജൂൺ 23 മുതൽ ഇന്ത്യയിൽനിന്ന് ദുബായിലേക്ക് വിമാന സർവീസ് ഉണ്ടാകുമെന്ന തരത്തിൽ അറിയിപ്പ് നേരത്തെ വന്നിരുന്നു. അതേസമയം, ജൂലൈ ആറു മുതൽ വിമാന സർവീസ് തുടങ്ങാനാകുമെന്നായിരുന്നു വിമാന കമ്പനികൾ കരുതിയിരുന്നത്. പുതിയ തീരുമാനം വന്നതോടെ വിമാന സർവീസ് ഇനിയും ഏകദേശം ഒരു മാസത്തോളം നീളും


Post a Comment

0 Comments