Flash News

6/recent/ticker-posts

നാലാഴ്ചയ്ക്കുള്ളില്‍ മഹാരാഷ്ട്രയില്‍ മൂന്നാം തരംഗം;മുന്നറിയിപ്പുമായി കൊവിഡ് 19 ടാസ്‌ക് ഫോഴ്‌സ്

Views അടുത്ത രണ്ടു മുതല്‍ നാലാഴ്ചയ്ക്കുള്ളില്‍ മഹാരാഷ്ട്രയില്‍ കോവിഡ് മൂന്നാംതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ രണ്ടാം തരംഗം അവസാനിക്കും മുമ്പേ സംസ്ഥാനത്ത് മൂന്നാം തരംഗം ആരംഭിക്കുമെന്ന് കൊവിഡ് 19 ടാസ്‌ക് ഫോഴ്‌സ് അറിയിച്ചു.
മൂന്നാംതരംഗം കുട്ടികളെ ബാധിക്കാനുള്ള സാധ്യത കുറവാണ്. മുന്നറിയിപ്പില്‍ പറയുന്നു.
കോവിഡ് മൂന്നാംതരംഗം ഉണ്ടാകുന്ന പക്ഷം അതിനെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ക്കായി മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ നേതൃത്വത്തില്‍ ബുധനാഴ്ച അവലോകന യോഗം ചേര്‍ന്നിരുന്നു.
ഈ യോഗത്തിലാണ് ദൗത്യസംഘം നിരീക്ഷണങ്ങള്‍ പങ്കുവെച്ചത്. ദൗത്യസംഘത്തിലെ അംഗങ്ങളെ കൂടാതെ സംസ്ഥാന ആരോഗ്യമന്ത്രിയും മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.


Post a Comment

1 Comments

  1. മൂന്നാം തരംഗത്തിന് ശേഷം നാലാം തരംഗം . പിന്നങ്ങോട്ട് അഞ്ച് , ആറ് , ഏഴു , എട്ട്......... എൺപതു , എൺപതിയൊന്നു , എൺപത്തിരണ്ടു അങ്ങനെ പോകും .

    ReplyDelete