Flash News

6/recent/ticker-posts

ഡൽഹിയിൽ ഭൂചലനം. പഞ്ചാബിബാഗ് മേഖലയിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 2.1 തീവ്രത രേഖപ്പെടുത്തി.

Views


ഡൽഹിയിൽ ഭൂചലനം. പഞ്ചാബിബാഗ് മേഖലയിലാണ് ഭൂചലനമുണ്ടായത്. റിക്ടർ സ്‌കെയിലിൽ 2.1 തീവ്രത രേഖപ്പെടുത്തി.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു ഭൂചലനം. സംഭവത്തിൽ ആളപായമോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

അഞ്ച് സീസ്മിക് സോണുകളിലെ നാലാം സോണിലാണ് ഡൽഹി വരുന്നത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം ഡൽഹിയാകുന്നത് അപൂർവമാണ്. എന്നാൽ മധ്യേഷ്യ, ഹിമാലയ എന്നിവിടങ്ങളിൽ ഭൂകമ്പമുണ്ടാകുമ്പോൾ ഡൽഹിയിലും അനുഭവപ്പെടാറുണ്ട്.

ഫെബ്രുവരിയിൽ തജിക്കിസ്താനിൽ ഭൂകമ്പമുണ്ടായപ്പോൾ ഡൽഹിയിൽ കുലുക്കം അനുഭവപ്പെട്ടിരുന്നു. 6.3 തീവ്രതയിലാണ് തജികിസ്താനിൽ ഭൂകമ്പമുണ്ടായത്.



Post a Comment

1 Comments

  1. പ്രാർത്ഥിക്കുക . ഈശ്വരാ ഞങ്ങളെയും ഞങ്ങളുടെ രാജ്യത്തെയും കാത്തുസംരക്ഷിച്ചു കൊള്ളണേ . ആപത്തുകൾ തന്നു ഞങ്ങളെ പരീക്ഷിക്കരുതേ നിന്തിരുവടീ .

    ReplyDelete