Flash News

6/recent/ticker-posts

🚆ജൂൺ 22 കടലുണ്ടി തീവണ്ടിയപകടം

Views


 കേരളത്തിൽ കോഴിക്കോട് ജില്ലയിലെ കടലുണ്ടിയിൽ 2001 ജൂൺ 22 - ന് ഉണ്ടായ തീവണ്ടി അപകടമാണ് കടലുണ്ടി തീവണ്ടിയപകടം . മദ്രാസ് മെയിൽ ( മംഗലാപുരം - ചെന്നൈ എക്സ്പ്രസ് ( 6602 ) കടലുണ്ടി പുഴയുടെ മീതെ കടന്നുപോകുമ്പോൾ പാലം പൊളിയുകയും 3 ബോഗികൾ പുഴയിലേക്ക് മറിയുകയും ചെയ്തു . ഈ അപകടത്തിൽ 52 പേർക്ക് ജീവഹാനി സംഭവിച്ചു , ഒപ്പം 222 പേർക്ക് പരിക്കേറ്റിരുന്നു . ഇന്ത്യൻ റെയിൽവേ പ്രത്യേക അന്വേഷണ കമ്മിഷനെ നിയോഗിക്കുകയും ചെയ്തു..
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും വൈകുന്നേരം 4:45 നു പുറപ്പെട്ട മംഗലാപുരം - ചെന്നൈ എക്സ്പ്രസാണ് പാലത്തിൽ നിന്നും പുഴയിലേക്കു വീണത് . ട്രെയിനിന്റെ 3 ബോഗികൾ പാലത്തിൽ നിന്നും പുഴയിലേക്കു പതിച്ചു . ഇതിൽ 2 ബോഗികൾ പാലത്തിൽ തൂങ്ങിക്കിടന്നു . 
പഴക്കമുള്ള പാലമായതിനാൽ ഒരു തൂണു തകർന്ന് അപകടമുണ്ടായതെന്നാണ് കരുതുന്നത് . എന്നാൽ അപകടം നടന്നു വർഷങ്ങൾ കഴിഞ്ഞും ദുരന്തകാരണം റെയിൽവേക്ക് അജ്ഞാതമാണ് . ബോഗി പാളം തെറ്റിയതാണെന്ന് ഒരു വിഭാഗവും ഒരു തൂൺ ചരിഞ്ഞതോ താഴുകയോ ചെയ്തതാവാം ദുരന്തകാരണം എന്ന് മറ്റൊരു വിഭാഗവും വിശ്വസിക്കുന്നു . തകർന്ന തൂണിന്റെ മുകൾഭാഗം ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ സൂക്ഷിച്ചിരിക്കുന്നു . വർഷങ്ങൾക്കു ശേഷവും തകർന്ന തൂണിന്റെ ബാക്കിവരുന്ന ഭാഗം കുഴിച്ചെടുത്ത് ഇതുവരെ പരിശോധിക്കപ്പെട്ടിട്ടില്ല.



Post a Comment

1 Comments

  1. അപകടങ്ങളിൽ നിന്നും നമ്മുടെ റെയിൽവെയും റോഡുഗതാഗതവകുപ്പും വ്യോമയാന ഗതാഗതവകുപ്പും വല്ലതും പഠിച്ചോ ?. അന്വേഷണക്കമ്മീഷന്റെ റിപ്പോർട്ടുകൾ നമ്മളെ എന്തെങ്കിലും പഠിപ്പിച്ചോ ?. ടോർണാഡോ എന്നൊരു വാക്ക് പഠിച്ചത് ഒഴികെ മറ്റെന്തെങ്കിലും ഗുണമുണ്ടായോ ?.

    ReplyDelete