Flash News

6/recent/ticker-posts

രാമനാട്ടുകരയില്‍ ബൊലേറോയും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. രാമനാട്ടുകര പുളിഞ്ചോടിനടുത്ത് ഇന്ന് പുലര്‍ച്ചെ 4.45 ഓടെയാണ് അപകടമുണ്ടായത്.

Views
രാമനാട്ടുകരയില്‍ വാഹനാപകടം:പാലക്കാട്‌ സ്വദേശികളായ അഞ്ച് പേർ മരിച്ചു

 രാമനാട്ടുകര • രാമനാട്ടുകരയില്‍ ബൊലേറോയും ലോറിയും കൂട്ടിയിടിച്ച് അഞ്ചുപേര്‍ മരിച്ചു. രാമനാട്ടുകര പുളിഞ്ചോടിനടുത്ത് ഇന്ന് പുലര്‍ച്ചെ 4.45 ഓടെയാണ് അപകടമുണ്ടായത്.

ചെർപ്പുളശ്ശേരി സ്വദേശികള്‍ സഞ്ചരിച്ച ബൊലേറോയും സിമന്റ് ലോറിയുമാണ് അപകടത്തില്‍പ്പെട്ടത്. സംഭവ സ്ഥലത്ത് വെച്ച് തന്നെ ബൊലേറോയിലുണ്ടായിരുന്ന അഞ്ചു പേരും മരിച്ചു.പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശികളായ മുഹമ്മദ് സാഹിർ, നാസർ, സുബൈർ, അസൈനാർ, താഹിർ എന്നിവരാണ് മരിച്ചത്. കരിപ്പൂർ വിമാനത്താവളത്തിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.ഒറ്റപ്പാലം രജിസ്ട്രേഷനിലുള്ളതാണ് വാഹനം.അപകട സമയത്ത് പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു.അപകടത്തിൽ വാഹനം പൂർണ്ണമായും തകർന്നു.വാഹനങ്ങള്‍ അമിത വേഗതയിലായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്.


നാട്ടുകാരും പോലീസും ഫയർഫോഴ്സുമെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത്.മൃതദേഹങ്ങൾ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ...


Post a Comment

1 Comments

  1. കോഴിമുട്ട പോലെയുള്ള മാരുതി വിറ്റ് സുരക്ഷിതമായ ഒരു ബൊലേറോ വാങ്ങണമെന്ന് കരുതിയിരിക്കുകയായിരുന്നു ഈയുള്ളവൻ . ഇതിപ്പോ ഈ ആക്‌സിഡന്റ് കണ്ടപ്പോൾ (ഫോട്ടോ ) മനസ്സിലായി , ഇടി ഇടി പോലെയങ്ങോട്ടിടിച്ചാൽ മാരുതിയും ബൊലേറോയുമൊക്കെ ഒരു പോലെ പപ്പടം പോലെ പൊടി പൊടിയായിപ്പോകും എന്ന് . അടിയന് അടിയന്റെ മാരുതി തന്നെ മതിയേയ് .

    ReplyDelete