Flash News

6/recent/ticker-posts

അഞ്ചുദിവസം ലോക്ഡൗണ്‍ കടുപ്പിക്കും; നാളെ മുതല്‍ അധിക നിയന്ത്രണങ്ങള്‍; 50 ശതമാനം ജീവനക്കാര്‍ 10 മുതല്‍.

Views

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാന്‍ നാളെ മുതല്‍ ഒന്‍പതു വരെ അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകനയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവില്‍ പ്രവര്‍ത്തനാനുമതിയുള്ള വിപണന സ്ഥാപനങ്ങള്‍ക്ക് ഇന്ന് രാവിലെ 9 മുതല്‍ വൈകുന്നേരം 7 വരെ പ്രവര്‍ത്തിക്കാം. നാളെ മുതല്‍ ജൂണ്‍ 9 വരെ ഇവയ്ക്ക് പ്രവര്‍ത്തനാനുമതി ഉണ്ടാവില്ല. അവശ്യ വസ്തുക്കളുടെ കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും (പാക്കേജിങ് ഉള്‍പ്പെടെ) വില്‍ക്കുന്ന സ്ഥാപനങ്ങള്‍, നിര്‍മ്മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ എന്നിവയ്ക്കു മാത്രമേ നാളെ മുതല്‍ 9 വരെ പ്രവര്‍ത്തനാനുമതി ഉണ്ടാവുകയുള്ളു. ഇന്ന് പാഴ്‌വസ്തു വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാം. സംസ്ഥാനത്തിനകത്തു യാത്രാനുമതിയുള്ള ആളുകള്‍ (ഡെലിവറി ഏജന്റുമാര്‍ ഉള്‍പ്പെടെ) കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരുതേണ്ട ആവശ്യമില്ല. സംസ്ഥാനത്തിന് പുറത്തു നിന്ന് വരുന്നവര്‍ മാത്രം അത്തരം സര്‍ട്ടിഫിക്കറ്റുകള്‍ കരുതിയാല്‍ മതി.

50 ശതമാനം ജീവനക്കാര്‍ 10 മുതല്‍

തിരുവനന്തപുരം: സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, കോര്‍പ്പറേഷനുകള്‍, കമ്മീഷനുകള്‍ എന്നിവ 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജൂണ്‍ 10 മുതല്‍ റൊട്ടേഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും. നേരത്തെ ജൂണ്‍ 7 മുതല്‍ പ്രവര്‍ത്തിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ഒന്‍പതു വരെ അധികനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് മാറ്റം.

എന്നാല്‍ ഭിന്നശേഷിക്കാര്‍, ഗുരുതര രോഗബാധിതര്‍, ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിട്ടുന്ന കുട്ടികളുടെ രക്ഷിതാക്കള്‍, ഗര്‍ഭിണികള്‍ എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെ ഓഫീസില്‍ ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കും. കൂടാതെ അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാവാന്‍ പോകുന്നവര്‍, വിധേയരായവര്‍, ഒരു മാസത്തിനു മുമ്ബേ വിധേയരായിട്ടുള്ളവര്‍, ഡയാലിസിസ് രോഗികള്‍ എന്നീ വിഭാഗത്തില്‍ ഉള്ളവരെയും ഒഴിവാക്കും. ഇവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം.


Post a Comment

1 Comments

  1. ലോക്ക് ഡൌൺ കടുപ്പിക്കുകയും കടകൾ അടച്ചിടുകയും ചെയ്യുന്നത് ഇരുട്ടുകൊണ്ട്‌ ഓട്ടയടക്കുന്നതിനു തുല്യമാണ് . ആബാലവൃദ്ധം ജനങ്ങളെയും വാസക്‌സിനേറ്റു ചെയ്യുകയെന്നതാണ് കോവിഡിനെ പിടിച്ചുകെട്ടാനുള്ള ഒരേയൊരു മാർഗം . വാക്‌സിൻ ശേഖരിക്കാനും ജനങ്ങളെ വാക്‌സിനേറ്റ് ചെയ്യാനും ഇഷ്ടം പോലെ സമയം നമുക്ക് കിട്ടായ്കയല്ല. ആ സമയം നമ്മൾ തെരെഞ്ഞെടുപ്പുത്സവം പൂർവാധികം ഭംഗിയായി ആഘോഷിക്കുകയും ആൾക്കൂട്ടങ്ങളുണ്ടാക്കി കോവിഡ് വൈറസുകളെ വിതരണം ചെയ്യുകയും ചെയ്തു. ഇപ്പോഴും വാക്‌സിനേഷൻ പരിപാടികൾ ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നതേയുള്ളൂ . കാര്യമാത്രപ്രസക്തമായി നടക്കുന്ന കാര്യം ലോക്കഡൗണിന്റെ പോലീസുനടപടികൾ മാത്രം . ലോക്കഡൗൺ നടപ്പാക്കാനുപയോഗിക്കുന്ന മാൻ പവർ എന്തുകൊണ്ട് വാക്‌സിനേഷൻ പരിപാടിയിലേക്ക് തിരിച്ചു വിട്ടുകൂടാ ?. ബീവറേജ് ഔട്ലെറ്റുകളും ബാറുകളും തുറന്ന് രണ്ടു ഡോസ് വാക്സിനെടുത്തവർക്ക് മാത്രമേ മദ്യം കൊടുക്കുകയുള്ളൂ എന്നൊരു നിബന്ധന വെച്ചുകൂടാ . മിക്കവാറും അമ്പത് ശതമാനത്തിലധികം ജനവും സ്വന്തം ചെലവിൽ വാക്‌സിനേറ്റു ചെയ്യുകയും സർട്ടിഫിക്കട്ടുമായി മദ്യക്കടകളിൽ ഹാജരാകുകയും ചെയ്യില്ലേ . ബാക്കിയുള്ളവരുടെ വാക്‌സിനേഷൻ മാത്രം സർക്കാർ ചെയ്‌താൽ പോരേ ?. നമ്മുടെ ഭരണയന്ത്രത്തിൽ ബുദ്ധിയുള്ളവരുടെ എണ്ണം പരിമിതമായിട്ടാണോ അതൊ അവർ ബുദ്ധി ഉപയോഗിക്കാഞ്ഞിട്ടാണോ ?. ആയിരം രൂപ കൊടുത്തു ദിവസം ഓരോ കുപ്പി വാങ്ങുന്നവൻ അഞ്ഞൂറ് രൂപ ചെലവാക്കി വാക്സിനേറ്റു ചെയ്യാൻ സർക്കാരിന്റെ സൗജന്യം കാത്തിരിക്കുമോ സാറന്മാരേ ?. എവിടെയാണ് നിങ്ങളുടെ കോമൺസെൻസ് ?.

    ReplyDelete