Flash News

6/recent/ticker-posts

വീണ്ടും”അച്ഛാദിൻ” ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ് കൊച്ചിയില്‍ പെട്രോളിന് 97രൂപ 15 പൈസ,തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 98 രൂപ 97 പൈസ

Views


തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ 53 ദിവസത്തിനിടെ ഇരുപത്തിയാറ് തവണയും ഈ മാസം പത്ത് തവണയുമാണ് വില വര്‍ധിപ്പിച്ചത്.

ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 98 രൂപ 97 പൈസയായി ഡീസലിന് 94 രൂപ 23 പൈസയായി. കൊച്ചിയില്‍ പെട്രോളിന് 97രൂപ 15 പൈസയും ഡീസലിന് 92 രൂപ 52 പൈസയുമാണ്.

തെരഞ്ഞെടുപ്പിന് ശേഷം മെയ് നാല് മുതലാണ് എണ്ണ കമ്ബനികള്‍ ദിവസേന വില വര്‍ധന പുനരാരംഭിച്ചത്. അതേസമയം രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, ലഡാക്ക്, കര്‍ണാടക എന്നിവിടങ്ങളില്‍ പെട്രോള്‍ വില 100 കടന്നു



Post a Comment

0 Comments