Flash News

6/recent/ticker-posts

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തന്നെയെന്ന് സൂചന; പ്രഖ്യാപനം നാളെയുണ്ടായേക്കും.

Views
കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തന്നെയെന്ന് സൂചന; പ്രഖ്യാപനം നാളെയുണ്ടായേക്കും

കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തന്നെയെന്ന് സൂചന.  പ്രഖ്യാപനം നാളെയോടെ ഉണ്ടാകുമെന്ന് വാർത്തകൾ . മുല്ലപ്പള്ളി രാമചന്ദ്രൻ സ്വയം ഒഴിഞ്ഞ സാഹചര്യത്തിൽ പ്രഖ്യാപനം നീളില്ലെന്നാണ് സൂചന. നേതാക്കളിൽ കെ സുധാകരനാണ് മുൻ‌തൂക്കമുളളത്. പ്രവർത്തകരുടെ പിന്തുണ സുധാകരനാണെന്നാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. ആരാകണം കെപിസിസി പ്രസിഡന്റ് എന്നതിൽ ഹൈക്കമാൻഡിനു മുന്നിൽ കൂടുതൽ പേർ ഉന്നയിച്ചത് കെ സുധാകരന്റെ പേരായിരുന്നു.
അതേസമയം കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് പേരുകൾ  പരിഗണിക്കുന്നത് അണികളുടെ താൽപര്യം കണക്കിലെടുത്താണെന്ന്  കെ സുധാകരനും മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഏതെങ്കിലും നേതാക്കൾ എതിർക്കുന്നുണ്ടെങ്കിൽ അവർ കോൺഗ്രസ് പ്രവർത്തകരോടാണ് മറുപടി പറയേണ്ടതെന്നും കെ സുധാകരൻ പറഞ്ഞു.  പാർട്ടിയുടെ ഇപ്പോഴത്തെ നിര്‍ജ്ജീവ അവസ്ഥ നേതൃത്വത്തിനെ അറിയിച്ചിട്ടുണ്ട്. മുല്ലപ്പള്ളിയുടെ രക്തത്തിനായി ദാഹിച്ചിട്ടില്ലെന്നും കെ സുധാകരൻ വ്യക്തമാക്കി.
വിഡി സതീശൻ മികച്ച പ്രതിപക്ഷ നേതാവാണ്. പുതിയ നേതൃത്വവുമായി സഹകരിച്ചാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും. ഗ്രൂപ്പ് അടിസ്ഥാനമല്ല, അര്‍ഹതയാണ് മുഖ്യം . മെറിറ്റുള്ളവരെ അംഗീകരിക്കാൻ മടി എന്തിനാണെന്നും കെ സുധാകരൻ ചോദിക്കുന്നു


Post a Comment

1 Comments

  1. അങ്ങനെയെങ്കിലും കൊണ്ഗ്രെസ്സ് രക്ഷപ്പെടുമോയെന്നു നോക്കാം .

    ReplyDelete