Flash News

6/recent/ticker-posts

മതം പറഞ്ഞുള്ള പൗരത്വം വേണ്ട:

Views
മതം പറഞ്ഞുള്ള പൗരത്വം വേണ്ട: മുസ്ലിം ലീഗ് സുപ്രീംകോടതിയില്‍

ന്യൂഡൽഹി: മുസ്ലീം ഇതര വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ടുള്ള കേന്ദ്ര വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് മുസ്ലീം ലീഗ് സുപ്രീം കോടതിയിൽ.

മുസ്ലീം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയായ പി.കെ കുഞ്ഞാലിക്കുട്ടിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കഴിഞ്ഞയാഴ്ച പുറത്തിറക്കിയ വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുകൊണ്ട് സുപ്രീം കോടതിയെ സമീപിച്ചത്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം കഴിഞ്ഞ ദിവസം അഞ്ച് സംസ്ഥാനങ്ങളിലെ 13 ജില്ലകളിൽ പാകിസ്താൻ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നെത്തിയ മുസ്ലീം ഇതര വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷ ക്ഷണിച്ചിരുന്നു. ഇത് ഭരണഘടന ഉറപ്പ് നൽകുന്ന തുല്ല്യതയ്ക്ക് എതിരാണെന്ന് ഹർജിയിൽ ലീഗ് ആരോപിക്കുന്നു.

പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെയും പി.കെ കുഞ്ഞാലിക്കുട്ടി നേരത്തെ റിട്ട് ഹർജി ഫയൽ ചെയ്തിരുന്നു.


Post a Comment

0 Comments