Flash News

6/recent/ticker-posts

ടെറസ്സിന് മുകളിൽ നിർത്തിയിട്ട കാർ, സോഷ്യൽ മീഡിയയിൽ വൈറൽ

Views
വീടിന് മുകളിൽ നിർത്തിയിട്ട കാർ. പയ്യന്നൂർ മമ്പലം ക്ഷേത്രത്തിന് സമീപത്തെ പ്രസൂൺ നിർമിച്ച ഈ കാർ സാമൂഹ്യമധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. ഒറിജിനൽ കാർ അല്ല ട്ടോ. സംഗതി ഡ്യൂപ്ലിക്കേറ്റ് ആണ്. ഒറ്റ നോട്ടത്തിൽ ഒറിജിനലിനെന്ന് തോന്നിപ്പോകും. അതും വീടിൻ്റെ മുകളിൽ. വീടിന് മുകളിലേക്ക് ഈ കാർ കയറ്റിയത് ഇങ്ങനെ എന്ന് സംശയിക്കുന്നവരുണ്ട്.
ഇനി ഇത് ഉണ്ടാക്കിയതിൻ്റെ പശ്ചാത്തലം ഒന്ന് അറിയാം: 

വീഡിയോ കാണുക👇


വീട് നിർമ്മിക്കുമ്പോഴുണ്ടായ ഒരു കൈയബദ്ധമാണ് ഇങ്ങനെ കോൺക്രീറ്റിൽ ഒരു കാർ തീർക്കാൻ കാരണമായത്. ആ അബദ്ധത്തിനുള്ള പരിഹാരമാണ് ഈ കാർ. അടുക്കളയുടെ ചിമ്മിനി വീടിന്റെ മുൻഭാഗത്ത് തന്നെ അഭംഗിയായി നിന്നപ്പോൾ അത് ഭംഗിയായി നിലനിർത്താനുള്ള ശ്രമമാണ് ഈ കാറിലെത്തിച്ചത്. അഭംഗി മാറ്റുകയും വേണം ഒപ്പം പുകയും പോകണം. പ്രമുഖ ശിൽപി കൂടിയായ പി.വി രാജീവൻ ഈ വെല്ലുവിളി ഏറ്റെടുത്ത് കോൺക്രീറ്റിൽ ഒരു കാർ നിർമിച്ചു. അങ്ങനെ ആഴ്ചകൾ നീണ്ട പ്രയത്‌നത്തിനൊടുവിൽ ടെറസിൽ ഒരു കാർ രൂപപ്പെടുത്തി.


Post a Comment

0 Comments