Flash News

6/recent/ticker-posts

മമ്പുറം ഖത്തീബ് സയ്യിദ് അബ്ദുള്ള ക്കോയ തങ്ങൾ ബുഖാരി വഫാത്തായി.

Views

◼️മമ്പുറം ഖത്തീബ്  സയ്യിദ് അബ്ദുള്ള ക്കോയ തങ്ങൾ ബുഖാരി വഫാത്തായി.

_അല്ലാഹുമ്മ സൊല്ലി അലാ മുഹമ്മദ്‌ (അല്ലാഹുമ്മ_ _സൊല്ലി വസല്ലിം അലൈഹി)_
_യാറബ്ബി സല്ലി അലൈഹി വസല്ലിം...._
  
_എല്ലാ വ്യാഴായ്ചയും മഗ്‌രിബിന് ശേഷം മമ്പുറം മഖാമിന്റെ അകത്തളത്തിൽ നിന്നും ഉയർന്നു വന്നിരുന്ന സ്വലാത്തിന്റെ ഈരടികളായിരുന്നുഇത്._

 _മഖാമിന് ചുറ്റും തടിച്ചു കൂടിയ ആയിരങ്ങൾ ആ മധുരമായ ഈരടികൾ ഈണത്തിൽ ഏറ്റു ചെല്ലും. നീറുന്ന നിരവധി പ്രശ്നങ്ങളുമായി ആയിരങ്ങളാണ് എല്ലാ ആഴ്ച്ചയും മമ്പുറം സലാത്തിന് എത്തിപെടാറുള്ളത്._

_സ്വലാത്ത് കഴിഞ്ഞു തിരിച്ചു പോകുമ്പോൾ തലയിൽ നിന്നും എന്തോ ഒരു ഭാണ്ഡം ഇറക്കി വെച്ച പ്രതീതി വിശ്വാസികൾക്ക് അനുഭവപെടുന്നു._

_ഇനി പതിറ്റാണ്ടുകളായി മഖാമിന്റെ_ _അകത്തളത്തിൽ നിന്നും കേട്ടിരുന്ന ആ ശബ്ദം കേൾക്കില്ല. അത് എന്നെന്നേക്കുമായി നിലച്ചിരിക്കുന്നു._ _അത്പോലെ തന്നെ മമ്പുറം ഒറ്റത്തൂൺ പള്ളിയിൽ പതിറ്റാണ്ടുകളായി കേട്ടിരുന്ന ഖുതുബയും. 
 മമ്പുറം സയ്യിദ് അബ്ദുള്ളക്കോയ തങ്ങൾ ബുഖാരിയാണ് മമ്പുറം സ്വലാത്തിനും ഖുതുബക്കും നേതൃത്വം നൽകിയിരുന്നത്. തങ്ങൾ ഇത് നിറവേറ്റുന്നതിൽ ഒരു തുടർച്ചയുടെ പിൻബലമുണ്ട്._

_മമ്പുറം സയ്യിദ് മുസ്തഫാ ഹബീബ് ബുഖാരിയുടെ  പിന്മുറക്കാരാണ് പാരമ്പര്യമായി ഈ രണ്ടു കാര്യങ്ങളും ചെയ്തു പോന്നിരുന്നത്._

_ഈ കുടുംബത്തിൽ നിന്നും സയ്യിദ് മുഹമ്മദ്‌ ബുഖാരിയാണ് മമ്പുറം പള്ളിയിലെ ആദ്യകാല ഖത്തീബ്. ഇദ്ദേഹത്തിന്റെ പുത്രിയെ ഈ കുടുംബത്തിൽ പ്പെട്ട വി. പി സയ്യിദ് ഇമ്പിച്ചി കോയ തങ്ങൾ വിവാഹം ചെയ്തതിനെ തുടർന്ന് സയ്യിദ് മുഹമ്മദ്‌ ബുഖാരി തങ്ങളുടെ വിയോഗശേഷം വി. പി സയ്യിദ് ഇമ്പിച്ചി കോയ തങ്ങൾ ആ സ്ഥാനം നിലനിർത്തി._

_പതിറ്റാണ്ടുകൾ ഈ മേഖലയിൽ തുടർന്ന സയ്യിദ് ഇമ്പിച്ചി കോയ തങ്ങളുടെ വിയോഗ ശേഷം മമ്പുറം സ്വലാത്തിന് മൂത്ത മകൻ സയ്യിദ് ആറ്റക്കോയ തങ്ങൾ (sys മുൻ മലപ്പുറം ജില്ലാ പ്രസിഡന്റ്)നേതൃത്വം നൽകി. ഇദ്ദേഹത്തിന്റെ വിയോഗശേഷമാണ് മമ്പുറം സ്വലാത്തിന്റെ ഉത്തരവാദിത്വം സയ്യിദ് അബ്ദുള്ളക്കോയ തങ്ങളെ തേടിയെത്തിയത്. എന്നാൽ മമ്പുറം ഒറ്റത്തൂൺ പള്ളിയിലെഖുതുബ   മൂന്നു പാതിറ്റാണ്ടു കാലമായി തങ്ങൾ തന്നെ യാണ് നിർവഹിച്ചിരുന്നത്._
 _വളരെ സൗമ്യ സ്വഭാവക്കാരനും പണ്ഡിതനും ആയിരങ്ങങ്ങൾക്ക് സമാദാനകാംക്ഷിയുമായിരുന്ന സയ്യിദ് അബ്ദുള്ള കോയ തങ്ങൾ ഇന്ന് (2021ജൂൺ 12ന് ശനി)നമ്മോട് വിട പറഞ്ഞു. അള്ളാഹു അദ്ദേഹത്തിന്റെ പാരത്രിക ജീവിതം ഭാസുരമാക്കികൊടുക്കട്ടെ. ആമീൻ_
_(സയ്യിദ് ഉമർ അലി തങ്ങൾ. ചെങ്ങോട്ടൂർ)_




Post a Comment

0 Comments