Flash News

6/recent/ticker-posts

ലാറ്റിനമേരിക്കയില്‍ ഇന്ന് മുതല്‍ ഫുട്ബോള്‍ ഉത്സവം അരംഭിക്കുകയാണ്. കാണുന്നവര്‍ക്ക് ആഘോഷമാണ് എങ്കിലും വലിയ പ്രതിസന്ധികള്‍ക്ക് നടുവിലാണ് ഇത്തവണത്തെ കോപ അമേരിക്ക നടക്കുന്നത്..

Views
കോപ അമേരിക്കയ്ക്ക് ഇന്ന് കൊടിയേറ്റം.

⏰Copa America 2021 Schedule, Teams, Fixtures, Live Streaming
 .

 
 
⚽ലാറ്റിനമേരിക്കയില്‍ ഇന്ന് മുതല്‍ ഫുട്ബോള്‍ ഉത്സവം അരംഭിക്കുകയാണ്. കാണുന്നവര്‍ക്ക് ആഘോഷമാണ് എങ്കിലും വലിയ പ്രതിസന്ധികള്‍ക്ക് നടുവിലാണ് ഇത്തവണത്തെ കോപ അമേരിക്ക നടക്കുന്നത്. ഇന്നലെ വെനിസ്വേല ടീമില്‍ 12 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ ഇന്ന് ഉദ്ഘാടന മത്സരം നടക്കുമോ എന്നത് പോലും സംശയത്തിലാണ്. ഇന്ന് ബ്രസീലും വെനിസ്വേലയും തമ്മിലാണ് ഉദ്ഘാടന മത്സരം. രാത്രി 2.30നാണ് മത്സരം നടക്കുന്നത്.
ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ കൊളംബിയ ഇക്വഡോറിനെയും നേരിടും. ഈ മത്സരം പുലര്‍ച്ചെ 5.30നാണ് നടക്കുക. രണ്ട് ഗ്രൂപ്പുകളിലായി 10 ടീമുകളാണ് കോപ അമേരിക്കയില്‍ പങ്കെടുക്കുന്നത്. ഗ്രൂപ്പ് എയില്‍ ആതിഥേയരായ ബ്രസീലിനൊപ്പം കൊളംബിയ, ഇക്വഡോര്‍, പെറു, വെനിസ്വേല എന്നീ ടീമുകളാണ് ഉള്ളത്.

ഗ്രൂപ്പ് ബിയില്‍ മെസ്സിയുടെ അര്‍ജന്റീനക്ക് ഒപ്പം ചിലി, ഉറുഗ്വേ, ബൊളീവിയ, പരാഗ്വേ എന്നിവരും ഉണ്ട്. എട്ടു ടീമുകള്‍ ഗ്രൂപ്പ് ഘട്ടം കടക്കും എന്നത് കൊണ്ട് തന്നെ ഗ്രൂപ്പ് ഘട്ടത്തില്‍ വലിയ അത്ഭുതങ്ങള്‍ പലരും പ്രതീക്ഷിക്കുന്നില്ല.

ജൂലൈ 11നാണ് കോപ അമേരിക്ക ഫൈനല്‍ നടക്കുക. നിലവിലെ ചാമ്പ്യന്മാരായ ബ്രസീല്‍ തന്നെയാണ് ടൂര്‍ണമെന്റിലെ ഫേവറിറ്റുകള്‍. മെസ്സിയ അര്‍ജന്റീനയും നീണ്ട കാലത്തിനു ശേഷമുള്ള ഒരു കിരീടമാണ് ഈ ടൂര്‍ണമെന്റില്‍ ലക്ഷ്യമിടുന്നത്. സ്കലോനി പരിശീലകനായി എത്തിയ ശേഷമുള്ള അര്‍ജന്റീനയുടെ ആദ്യ വലിയ ടൂര്‍ണമെന്റാണിത്. അര്‍ജന്റീനയില്‍ നിന്ന് കളി ബ്രസീലിലേക്ക് മാറ്റിയത് അര്‍ജന്റീനയ്ക്ക് തിരിച്ചടി ആണെങ്കിലും അര്‍ജന്റീന ആരാധകര്‍ പ്രതീക്ഷ കൈവിടുന്നില്ല.

ബ്രസീലിന് അവരുടെ ലോകകപ്പ് യോഗ്യത റൗണ്ടിലെ പ്രകടനങ്ങള്‍ ആണ് ആത്മവിശ്വാസം നല്‍കുന്നത്. ഗവണ്മെന്റുമായും ബോര്‍ഡുമായും ഒക്കെ ഉടക്കിയാണ് ബ്രസീല്‍ ടീം ടൂര്‍ണമെന്റിന് എത്തുന്നത്. അത് അവരെ എത്ര മാത്രം ബാധിച്ചിട്ടുണ്ട് എന്ന് ഉദ്ഘാടന മത്സരത്തില്‍ തന്നെ അറിയാനാകും. അര്‍ജന്റീന ബ്രസീല്‍ എന്നതിനപ്പുറം കോപ അമേരിക്ക കിരീടം കൊണ്ടുപോകാന്‍ കഴിവുള്ള ടീമുകള്‍ ലാറ്റിനമേരിക്കയില്‍ ഉണ്ട്. ചിലി, ഉറുഗ്വേ, കൊളംബിയ എന്നിവര്‍ക്ക് എല്ലാം കിരീടത്തില്‍ കണ്ണുണ്ട്. അടുത്ത കാലത്തായി നന്നായി കളിക്കുന്ന ഇക്വഡോറും ഈ ടൂര്‍ണമെന്റിനെ പ്രതീക്ഷയോടെയാണ് സമീപിക്കുന്നത്.

കിക്കോഫ് സമയം അനുകൂലം അല്ലായെങ്കിലും ഇന്ത്യന്‍ ഫുട്ബോള്‍ പ്രേമികളും ഉറക്കം മാറ്റിവെച്ച്‌ കോപ അമേരിക്ക ആവേശത്തിനൊപ്പം ചേരും.

◆ഇന്ത്യയിൽ ജൂൺ 14 മുതൽ സോണി ടെൻ, സോണി സിക്സ് ചാനലുകളിൽ ഇംഗ്ലീഷ്, ബംഗാളി, തമിഴ്, തെലുങ്ക്, മലയാളം ഉൾപ്പെടെ അഞ്ച് ഭാഷകളിൽ മത്സരങ്ങൾ തത്സമയം സംപ്രേഷണം ചെയ്യും. തത്സമയ സ്ട്രീമിങ് സോണി ലൈവിൽ ലഭ്യമാണ്.

ലോകത്തെ മറ്റു സ്ഥലങ്ങളിൽ:

ഓസ്‌ട്രേലിയ: ഒപ്‌റ്റസ് സ്‌പോർട്ട് (പെയ്ഡ്)
കാനഡ: യൂനിവിഷൻ കാനഡ (പെയ്ഡ്)
ചൈന: പിപി സ്പോർട്സ് (പെയ്ഡ്)
പാകിസ്ഥാൻ: പത്ത് സ്പോർട്സ് (പെയ്ഡ്)
യുഎസ്: ഫോക്സ്, യൂനിവിഷൻ (സൗജന്യം) ; FS1 / FS2, TUDN / ഗാലവിഷൻ (പെയ്ഡ്)
യുകെ: ബിബിസി (പെയ്ഡ്)
എംഇഎൻഎ രാജ്യങ്ങൾ: ബിഇൻ സ്പോർട്സ് (പെയ്ഡ്)


കോപ്പ അമേരിക്ക 2021 ഗ്രൂപ്പ് ഘട്ട ഷെഡ്യൂൾ.

📌മത്സരം 1: ബ്രസീൽ vs വെനിസ്വേല, ഗ്രൂപ്പ് ബി ജൂൺ 14 ന് ബ്രസീലിയയിൽ (2:30 AM IST)

📌മത്സരം 2: കൊളംബിയ vs ഇക്വഡോർ, ഗ്രൂപ്പ് ബി ജൂൺ 14 ന് കുയാബയിൽ (5:30 AM IST)

📌മത്സരം 3: അർജന്റീന vs ചിലി (ഗ്രൂപ്പ് എ) ജൂൺ 15 ന് റിയോ ഡി ജനീറോയിൽ (2:30 AM IST)

📌മത്സരം 4: പരാഗ്വേ vs ബൊളീവിയ (ഗ്രൂപ്പ് എ) ജൂൺ 15 ന് ഗോയാനിയയിൽ (5:30 AM IST)

📌മത്സരം 5: കൊളംബിയ vs വെനിസ്വേല (ഗ്രൂപ്പ് ബി) ജൂൺ 18 ന് ഗോയാനിയയിൽ (2:30 AM IST)

📌മത്സരം 6: ബ്രസീൽ vs പെറു (ഗ്രൂപ്പ് ബി) ജൂൺ 18 ന് റിയോ ഡി ജനീറോയിൽ (5:30 AM IST)

📌മത്സരം 7: ജൂൺ 19 ന് ക്യൂബയിൽ ചിലി vs ബൊളീവിയ (ഗ്രൂപ്പ് എ) (2:30 AM IST)

📌മത്സരം 8: അർജന്റീന vs ഉറുഗ്വേ (ഗ്രൂപ്പ് എ) ബ്രസീലിയ ജൂൺ 19 ന് (5:30 AM IST)

📌മത്സരം 9: വെനസ്വേല vs ഇക്വഡോർ (ഗ്രൂപ്പ് ബി) ജൂൺ 21 ന് റിയോ ഡി ജനീറോയിൽ (2:30 AM IST)

📌മത്സരം 10: കൊളംബിയ vs പെറു (ഗ്രൂപ്പ് ബി) ജൂൺ 21 ന് ഗോയാനിയയിൽ (5:30 AM IST)

📌മത്സരം 11: ഉറുഗ്വേ vs ചിലി (ഗ്രൂപ്പ് എ) ക്യൂബയിൽ ജൂൺ 22 ന് (2:30 AM IST)

📌മത്സരം 12: അർജന്റീന vs പരാഗ്വേ (ഗ്രൂപ്പ് എ) ജൂൺ 22 ന് ബ്രസീലിയയിൽ (5:30 AM IST)

📌മത്സരം 13: ഇക്വഡോർ vs പെറു (ഗ്രൂപ്പ് ബി) ജൂൺ 24 ന് ഗോയാനിയയിൽ (2:30 AM IST)

📌മത്സരം 14: ബ്രസീൽ vs കൊളംബിയ (ഗ്രൂപ്പ് ബി) ജൂൺ 24 ന് റിയോ ഡി ജനീറോയിൽ (5:30 AM IST)

📌മത്സരം 15: ബൊളീവിയ vs ഉറുഗ്വേ (ഗ്രൂപ്പ് എ) ജൂൺ 25 ന് കുയാബയിൽ (2:30 AM IST)

📌മത്സരം 16: ചിലി vs പരാഗ്വേ (ഗ്രൂപ്പ് എ) ജൂൺ 25 ന് ബ്രസീലിയയിൽ (5:30 AM IST)

📌മത്സരം 17: ഇക്വഡോർ vs ബ്രസീൽ (ഗ്രൂപ്പ് ബി) ജൂൺ 28 ന് ഗോയാനിയയിൽ (2:30 AM IST)

📌മത്സരം 18: വെനസ്വേല vs പെറു (ഗ്രൂപ്പ് ബി) ജൂൺ 28 ന് ബ്രസീലിയയിൽ (5:30 AM IST)

📌മത്സരം 19: ജൂൺ 29 ന് റിയോ ഡി ജനീറോയിൽ ഉറുഗ്വേ vs പരാഗ്വേ (ഗ്രൂപ്പ് എ) (2:30 
AM IST)

📌മത്സരം 20: ബൊളീവിയ vs അർജന്റീന (ഗ്രൂപ്പ് എ) ജൂൺ 29 ന് കുയാബയിൽ (5:30 AM IST)

◆കോപ അമേരിക്ക 2021 നോക്കൗട്ട് സ്റ്റേജ് ഷെഡ്യൂൾ*

Quarter-finals– ക്വാർട്ടർ ഫൈനലുകൾ

⚽ജൂലൈ 3: നമ്പർ 2 ഗ്രൂപ്പ് എ vs നമ്പർ 3 ഗ്രൂപ്പ് ബി – 4:30 AM IST

⚽ജൂലൈ 4: നമ്പർ 1 ഗ്രൂപ്പ് എ vs നമ്പർ 4 ഗ്രൂപ്പ് ബി – 4:30 AM IST

⚽ജൂലൈ 5: നമ്പർ 2 ഗ്രൂപ്പ് ബി vs നമ്പർ 3 ഗ്രൂപ്പ് എ – 3:30 AM IST

⚽ജൂലൈ 5: നമ്പർ 1 ഗ്രൂപ്പ് ബി vs നമ്പർ 4 ഗ്രൂപ്പ് എ – 6:30 AM IST

Semi-finals– സെമി ഫൈനലുകൾ

⚽ജൂലൈ 7, ക്വാളിഫയർ 1 വിജയി vs ക്വാളിഫയർ 2 വിജയി – 4:30 AM IST

⚽ജൂലൈ 8, ക്വാളിഫയർ 3 വിജയി vs ക്വാളിഫയർ 4 വിജയി – 6:30 AM IST

Third-place match– മൂന്നാം സ്ഥാനക്കാർക്കുള്ള മത്സരം

⚽ജൂലൈ 11: സെമി-ഫൈനൽ 1 തോറ്റ ടീം vs സെമി-ഫൈനൽ 2 തോറ്റ ടീം – 3:30 AM IST

🏆Final– ഫൈനൽ

⚽ജൂലൈ 11: സെമി ഫൈനൽ 1 വിജയി vs സെമി ഫൈനൽ 2 വിജയി – 5:30 AM IST

___________________________________


Post a Comment

1 Comments

  1. 🔰 Copa América
    🔰 UEFA EURO 2020

    👇 Live Available for Free ⚽️



    Download ⬇️

    http://bit.ly/MTVfootball

    ReplyDelete