Flash News

6/recent/ticker-posts

കെപിസിസിയില്‍ ആള്‍ക്കൂട്ടം; കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്ക് എതിരെ കേസ്

Views



കെപിസിസി ആസ്ഥാനത്തെ ആള്‍ക്കൂട്ടത്തില്‍ കണ്ടാല്‍ അറിയാവുന്ന നൂറോളം പേര്‍ക്ക് എതിരെ കേസെടുത്തു. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനത്തിനാണ് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസ് എടുത്തത്. കെപിസിസി അധ്യക്ഷന്റെ ചുമതലയേല്‍ക്കല്‍ ചടങ്ങിലായിരുന്നു തിരക്ക്.

നിലവില്‍ ലോക്ക് ഡൗണ്‍ പശ്ചാത്തലത്തില്‍ പൊതുപരിപാടികള്‍ നടത്താന്‍ അനുവാദമില്ല. എന്നാല്‍ ചടങ്ങില്‍ 150ഓളം ആളുകള്‍ ഉണ്ടായിരുന്നു. സംഭവത്തില്‍ പിഴ അടക്കമുള്ള നടപടികള്‍ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. പക്ഷേ കേസെടുത്തതില്‍ നേതാക്കള്‍ ആരും പ്രതികരിച്ചിട്ടില്ല.


Post a Comment

1 Comments

  1. കൊണ്ഗ്രെസ്സിന്റെ കേരളത്തിലെ സംസ്ഥാന കമ്മിറ്റിയാണല്ലോ ഈ KPCC . അതിന്റെ ആപ്പീസ്സാണ് KPCC ആപ്പീസ് . കോൺഗ്രെസ്സാണെങ്കിൽ വെറുമൊരു ആൾക്കൂട്ടമാണ് . ജനാധിപത്യവും സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും ആവശ്യം കഴിഞ്ഞു പുറത്തേക്കു വിൽക്കാന്മാത്രം കൊല്ലത്തോടുകൊല്ലം ബാക്കിവരുന്നത്ര കൃഷിയും കച്ചവടവുമുള്ള പാർട്ടി . എന്ത് ചെയ്യാനാ ? . എന്ത് ചെയ്താലും നന്നാവില്ലാന്നു തീരുമാനമെടുത്തിരിക്കുകയാണ് .

    ReplyDelete