Flash News

6/recent/ticker-posts

ഫ്‌ളാഷ് കോള്‍ വെരിഫിക്കേഷന്‍; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

Views

ന്യൂഡല്‍ഹി: വാട്‌സ്ആപ്പില്‍ പുതിയതായി മൂന്ന് ഫീച്ചറുകള്‍ വരുന്നതായി സൂചന നല്‍കിയതിന് തൊട്ടുപിന്നാലെ ആപ്ലിക്കേഷനില്‍ പുതിയ ഒരു സവിശേഷത കൂടി ചേര്‍ക്കുന്നതായി റിപ്പോര്‍ട്ട്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് അക്കൗണ്ടുകള്‍ വെരിഫൈ ചെയ്യാനായി വാട്‌സ്ആപ്പ് പുതിയ മാര്‍ഗം പരീക്ഷിക്കാനൊരുങ്ങുകയാണ്.  

ഏറ്റവും പുതിയ വാട്‌സ്ആപ്പ് ബീറ്റ പതിപ്പിനുള്ളില്‍ 'ഫ്‌ളാഷ് കോളുകള്‍' എന്ന് വിളിക്കുന്ന ഒരു പുതിയ സവിശേഷത കണ്ടെത്തിയിരിക്കുകയാണ്. ഒ.ടി.പിയ്ക്ക് പകരം ഫോണ്‍ കോളുകള്‍ ഉപയോഗിച്ച് നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് വെരിഫൈ ചെയ്യാനുള്ള ഓപ്ഷനാണിത്. ബീറ്റാ വേര്‍ഷനില്‍ ഫ്‌ളാഷ് കോള്‍ ഫീച്ചര്‍ കണ്ടെത്തിയതായി വാട്‌സാപ്പിനെ കുറിച്ചുള്ള ഏറ്റവും പുതിയ വാര്‍ത്തകള്‍ പുറത്തുവിടുന്ന വാബീറ്റഇന്‍ഫോ (WABetaInfo) BWv റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

നിങ്ങളുടെ വാട്ട്സ്ആപ്പ് അക്കൗണ്ട് ഏറ്റവും വേഗത്തില്‍ വെരിഫൈ ചെയ്യുന്നതിനുള്ള മാര്‍ഗമാണ് ഫ്‌ളാഷ്  കോള്‍ ഫീച്ചര്‍. യൂസര്‍മാര്‍ തങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ടിലേക്ക് ലോഗ്-ഇന്‍ ചെയ്ത് പ്രവേശിക്കാന്‍ ശ്രമിക്കുമ്പോള്‍ ആപ്ലിക്കേഷന്‍ അവരുടെ നമ്പറിലേക്ക് വിളിക്കുകയും ഒന്നോ രണ്ടോ തവണ റിങ് ചെയ്തതിന് ശേഷം അത് യാന്ത്രികമായി വിച്ഛേദിക്കപ്പെടുകയും ചെയ്യും.

അക്കൗണ്ടിലേക്ക് പ്രവേശിക്കുന്നതായുള്ള ആറക്ക ഒ.ടി.പി വരുന്ന നമ്പറും കോള്‍ ലോഗില്‍ അവസാനം വന്ന കോളിന്റെ നമ്പറും തമ്മില്‍ മാച്ച് ചെയ്ത് വാട്‌സ്ആപ്പ് അക്കൗണ്ട് വെരിഫൈ ചെയ്യുകയും ലോഗ്-ഇന്‍ ആവാന്‍ അനുമതി നല്‍കുകയും ചെയ്യും. അതേസമയം, ഫ്്‌ളാഷ് കോള്‍ ഫീച്ചര്‍ പ്രവര്‍ത്തനക്ഷം ആകാനായി വാട്‌സ്ആപ്പിന് യൂസര്‍മാര്‍ കോള്‍ ലോഗ്‌സിലേക്ക് പ്രവേശിക്കാനുള്ള അനുമതി നല്‍കേണ്ടിവരും.  വാട്‌സ്ആപ്പിന് നിങ്ങളുടെ ഡിവൈസില്‍ നിന്നും കോള്‍ ചെയ്യാനും അതുമായി ബന്ധപ്പെട്ടുള്ള മറ്റ് പ്രവര്‍ത്തനങ്ങള്‍ ചെയ്യാനുമുള്ള അനുവാദം നല്‍കണം. 

അതേസമയം, ഐ.ഒ.എസ് ഉപയോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമാകില്ല. കാരണം, കോള്‍ ഹിസ്റ്ററിയിലേക്ക് പ്രവേശിക്കാനുള്ള പബ്ലിക് എ.പി.ഐ ആപ്പിളിനില്ല. ആന്‍ഡ്രോയ്ഡ് യൂസര്‍മാര്‍ക്ക് ഈ ഫീച്ചര്‍ വൈകാതെ തന്നെ കമ്പനി ലഭ്യമാക്കിത്തുടങ്ങും.


Post a Comment

0 Comments