Flash News

6/recent/ticker-posts

മുഖ സൗന്ദര്യത്തിന് നെട്ടോട്ടമോടേണ്ട...!

Views

ശരീര സൗന്ദര്യത്തിൽ മുഖസൗന്ദര്യത്തിന് പ്രായബേധമന്യേ പരിഗണന നൽകുന്നവരാണ് ഭൂരിഭാഗവും.പല വിധ ക്രീമുകളും ഓയിലുകളും എത്ര വില കൊടുത്തും വാങ്ങാൻ മടിക്കാത്തവരാണ് മലയാളികൾ. എന്നിട്ട് ഫലമോ...? കാശ് പോയത് മിച്ചം. ഞാനറിയുന്ന ഒരു വ്യക്തിയുടെ കഥ പറയാം. വെളുത്ത് സൗന്ദര്യത്തിൽ ഒരു കുറവും ഇല്ലാത്ത സ്ത്രീ.ഒരിക്കൽ അവരുടെ വീട്ടിൽ പോകേണ്ടി വന്നു. ബെൽ അടിച്ചു. ജനലിലൂടെ ഒരു രൂപം എന്നെ തുറിച്ച് നോക്കുന്നു. രണ്ട് കണ്ണ് മാത്രം കാണുന്നുള്ളൂ. ബാക്കിയൊക്കെ വെളുത്ത എന്തോ തേച്ച് പിടിപ്പിച്ചിരിക്കുന്നു. വാതിൽ തുറന്ന് അവര് ജോക്കറിനെ പോലെ ചിരിച്ചു. ഇതെന്താ... മുഖത്ത് വൈറ്റ് വാഷട്ടിച്ചതാണോന്ന് ഞാൻ ചോദിച്ചു. ചിരിച്ചോണ്ട് എനിക്ക് തന്ന മറുപടി " ഇത് ആമസോണിന്ന് വരുത്തിച്ചതാ.... 1200 രൂപയുടെ ലോഷനാണ്..."
ഞാൻ ആ 'ദിവ്യ മരുന്ന് ' ഒന്ന് കാണിക്കാൻ ആവശ്യപ്പെട്ടു. എൻ്റെ ചെറുവിരലിനോളം വലുപ്പത്തിൽ ഒരു ബോട്ടിൽ.! ഇതെന്തിനാ പുരട്ടുന്നതെന്ന് ചോദിച്ചപ്പോൾ 'മുഖത്തൊരു മുരിച്ചിൽ' എന്നാണ് പറഞ്ഞത്. വെളുക്കാനെന്ന് പറഞ്ഞാൽ അവർക്ക് അടി കിട്ടിയിട്ടുണ്ടാകും. രണ്ട് തുള്ളി വെളിച്ചെണ്ണ പുരട്ടിയാൽ തീരുന്ന കാര്യമേയുള്ളൂ. അതിനാണ് 1200 യുടെ ലോഷൻ.....!
ഇനിയാണ് ട്വിസ്റ്റ്.!
ഒന്നര മാസത്തിന് ശേഷം ഞാൻ അവരെ വീണ്ടും കണ്ടുമുട്ടി.ഞാൻ അത്ഭുതപ്പെട്ടു പോയി. അവരുടെ മുഖത്ത് മുരിച്ചിൽ ഒന്നും തന്നെ കാണാനില്ല.

 പകരം പുളിക്കുരു പോലുള്ള കറുത്ത മുഴുത്ത കുരുകൾ...!എന്നെ കണ്ടപാടെ മുഖം മറച്ചു. കാര്യമന്വേഷിച്ചപ്പോൾ, 1200 രൂപയുടെ ലോഷൻ സമ്മാനിച്ചതാണ് കുരുകൾ.... ഇതിൻ്റെ വേദന കാരണം രാത്രി ഉറങ്ങാൻ പോലും കഴിയുന്നില്ലത്രേ. ചികിത്സയിലൂടെ അവർക്ക് എല്ലാം സുഖമായി.( ആ താത്ത ഇത് വായിച്ചാൽ എനിക്ക് അടി കിട്ടുമെന്നുറപ്പ്..! ).
ഇനി മുഖത്തെ പാടുകൾ നീങ്ങി സുന്ദരൻമാരും സുന്ദരികളുമാകാനുള്ള വഴി പറയാം.( ചിക്കൻപോക്‌സ് വന്ന  കുഴികൾ , മറുക് തുടങ്ങിയവ മാറില്ല). അര സ്പൂൺ ചെറുനാരങ്ങാനീരും അര സ്പൂൺ തേനും ചേർത്ത് നന്നായി മിക്സ് ചെയ്ത് മുഖത്ത് തേച്ച് വെച്ചശേഷം ഒരു മണിക്കൂർ കഴിഞ്ഞ് കഴുകാം.
നാലു ദിവസം തുടർച്ചയായി ചെയ്താൽ കറുത്ത പാടുകൾ മങ്ങി വരുന്നത് അറിയാം.ഇത് മായും വരെ തേക്കണം. അതിക ദിവസം വേണ്ടി വരില്ല. എന്നിട്ടും പാട് മായുന്നില്ലങ്കിൽ ഇരു കൈകളും സ്വയം കെട്ടിയിട്ടേണ്ടി വരും. എന്ന് വെച്ചാൽ ,മുഖത്തെ ചെറിയ കുരുക്കൾ നഖം കൊണ്ട് പൊട്ടിക്കുന്ന ശീലം മാറ്റണം. നഖം കൊണ്ട് മുഖത്ത് കലാപരിപാടി നിർത്തിയാൽ പാടുകളും മാറും.

NB: കഴിഞ്ഞ ആഴ്ചയിലെ സംശയത്തിന് മറുപടി:

കാല് പോത്തിൻ്റെ രക്തത്തിൽ ഒറ്റതവണ മുക്കിയാൽ മതി. ചുടുരക്തമാകണമെന്ന് നിർബന്ധം.
മറുപടി വൈകിയതിൽ ക്ഷമിക്കണം.

Post a Comment

2 Comments

  1. ഇതും പരീക്ഷിച്ചു നോക്കിയിട്ട് റിസൾട്ട്‌ എഴുതി അറിയിക്കാം. ഇത്രയും കുറഞ്ഞ ചെലവിൽ ഈ വാർദ്ധക്യത്തിൽ സുന്ദരനായി നടക്കാൻ കഴിയുമെങ്കിൽ എന്തിനു വേണ്ടെന്നുവെക്കണം ?. ചുമ്മാ കിട്ടിയാൽ ചുണ്ണാമ്പും തിന്നുന്നവരല്ലേ നമ്മൾ മലയാളികൾ ?.

    ReplyDelete
  2. ചിക്കൻപോക്സിൻ്റെ കുഴി എന്ന് പറയുമ്പോൾ വയസ്സായ ചുളിവും പെടുട്ടോ...

    ReplyDelete