Flash News

6/recent/ticker-posts

പോലീസുകാർക്കെന്ത് മാസ്ക്!; കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ഡിജിപിയുടെ നേതൃത്വത്തിൽ ഫോട്ടോയെടുപ്പ്

Views

കോവിഡ് പ്രതിരോധത്തിന് അടച്ചിടലും നിയന്ത്രണങ്ങളും നിയമ ലംഘനത്തിന് പിഴയീടാക്കിയും കേസെടുത്തും മുന്‍ നിരയില്‍ നിന്ന പോലീസ് തന്നെ നിയമലംഘകരായി. നേതൃത്വം നല്‍കിയത് സംസ്ഥാന പോലീസ് മേധാവിയും. കഴിഞ്ഞ ദിവസം നടന്ന ഗുരുവായൂര്‍ പോലീസ് സ്റ്റേഷന്‍ ഉദ്ഘാടന ചടങ്ങിലാണ് പോലീസുകാര്‍ തന്നെ പരസ്യ നിയമ ലംഘകരായത്. മുഖ്യമന്ത്രിയും മന്ത്രിമാരും ഓണ്‍ലൈനില്‍ പങ്കെടുത്ത ചടങ്ങില്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്റയും പോലീസ് ഉദ്യോഗസ്ഥരുമാണ് നേരിട്ട് പങ്കെടുത്തത്. പൊതു പരിപാടികള്‍ക്ക് വിലക്കും, മരണ- വിവാഹ ചടങ്ങുകള്‍ക്ക് 20 പേര്‍ക്കും മാത്രം പങ്കെടുക്കാന്‍ അനുമതി ഉള്ളപ്പോഴാണ് പോലീസിന്റെ വന്‍ പട ഗുരുവായൂര്‍ സ്റ്റേഷന്‍ ഉദ്ഘാടനത്തിന് എത്തിയത്.

 

ആദ്യം മാസ്‌ക് ധരിച്ചും സാനിറ്റൈസര്‍ വിതരണം ചെയ്തുമൊക്കെയായിരുന്നു തുടങ്ങിയതെങ്കിലും പിന്നെ പരിധി വിട്ടു. മാസ്‌ക് അഴിച്ചു മാറ്റി സാമൂഹ്യ അകലം പാലിക്കാതെ കൂടിയിരുന്നും നിന്നും ഫോട്ടോക്ക് വരെ പോസ് ചെയ്തു. ഗുരുവായൂര്‍ ദേവസ്വം പാട്ടത്തിന് നല്‍കിയ ഭൂമിയിലാണ് പുതിയ സ്റ്റേഷന്‍ നിര്‍മിച്ചിരിക്കുന്നത്. സ്റ്റേഷന്‍ നിര്‍മാണത്തിന് ശ്രമം നടത്തുകയും ആസ്തി വികസന ഫണ്ടില്‍ നിന്നും ഒരു കോടിയും അനുവദിച്ച മുന്‍ എം.എല്‍.എ കെ.വി അബ്ദുള്‍ഖാദറിന് ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.



Post a Comment

0 Comments