Flash News

6/recent/ticker-posts

നിങ്ങൾ അങ്ങാടിപ്പുറം പാലം വഴിയാണോ പോകുന്നത്....?!! എങ്കിൽ നാല് മണിക്കൂർ മുന്നേ പുറപ്പെട്ടോളൂ....

Views
                
                ✍🏻NSNM - PALANI

നിങ്ങൾ അങ്ങാടിപ്പുറം പാലം വഴിയാണോ പോകുന്നത്....?!! എങ്കിൽ നാല് മണിക്കൂർ മുന്നേ പുറപ്പെട്ടോളൂ...
ജില്ലയിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സ്ഥലമാണ് അങ്ങാടിപ്പുറം പാലം. പെരിന്തൽമണ്ണ ഹോസ്പിറ്റലിലേക്ക് ജീവനും കൊണ്ട് പായുന്ന ആംബുലൻസ് പോലും കുരുക്കിൽ പെട്ട് ജീവൻ പൊലിയുന്ന ചരിത്രങ്ങളും ഈ പാലത്തിന് പറയാനുണ്ട്.പല വിധ പരീക്ഷകൾക്കും മത്സരങ്ങൾക്കും പഠനങ്ങൾക്കും സമയത്തിന് എത്തിപ്പെടാൻ കഴിയാതെ വരുന്നു. മരണപ്പെട്ട ബന്ധുക്കൾക്ക് അന്ത്യകർമ്മത്തിൽ കൂടാൻ കഴിയാതെ പോയ ശാപവും ഈ പാലത്തിനുണ്ട്.
       മലപ്പുറം ജില്ലയിലെ പ്രധാന ഹോസ്പിറ്റലുകൾ സ്ഥിതി ചെയ്യുന്ന പെരിന്തൽമണ്ണയിലേക്ക് എത്തണമെങ്കിലും അവിടെ നിന്ന് കോഴിക്കോട്ടേക്ക് പോകണമെങ്കിലും ക്ഷമയുടെ നെല്ലിപ്പടി കാണേണ്ടി വരും. ചെറുപ്പം മുതലേ കണ്ടും കേട്ടും അറിഞ്ഞതാണ് ഈ 'ഊരാക്കുടുക്ക് ' പാലത്തെ കുറിച്ച്.എന്നാൽ, നാടും നഗരവും സംസ്കാരങ്ങളും എന്തിനേറെ പറയണം, ജീവിത ചിട്ടകൾ വരെ മാറി മറിഞ്ഞു. എവിടെയും ഹൈടെക് യുഗത്തിലെ പുരോഗതികൾ മാത്രം കാണാൻ കഴിയുന്ന ഈ കാലഘട്ടത്തിലും പുരോഗതിയില്ലാത്ത ഈ പാലം ജില്ലക്ക് തന്നെ അപമാനമല്ലേ...? പഴയപാലത്തിൽ നിന്നും വികസനം ഉറപ്പ് നൽകിക്കൊണ്ട് ഒരു മേൽപാലം നിർമ്മിച്ചു.അതെന്തിനായിരുന്നെന്ന് അറിയില്ല. മേൽപാലം പണിതു, ശരി തന്നെ... പക്ഷേ, പാലം 'വികസിച്ചില്ല'...! ഇതോടെ പഴയ വഴിയിലെ കുരുക്ക് മേൽപാലത്തിലേക്ക് എടുത്ത് വെച്ചത് പോലെയായി. പാലങ്ങൾ പണിത് കൊണ്ടിരുന്നാൽ തിരക്കൊഴിയില്ലല്ലോ... പണിയുന്ന പാലത്തിന് വീതികൂട്ടണമെന്ന് മനസ്സിലാക്കാനുള്ള സാമാന്യ ബുദ്ധിയെങ്കിലും നിർമ്മിച്ച മേൽപാലത്തിൽ  പ്രയോഗിച്ചിരുന്നെങ്കിൽ അങ്ങാടിപ്പുറം പാലം അഭിമാന നേട്ടമായി കാണാമായിരുന്നു. നിരവധി സംഘടനകളും പ്രസ്താനങ്ങളും രാഷ്ട്രീയ പാർട്ടികളും സാധാരണ ജനങ്ങളും ഈ പാലത്തിൻ്റെ 'ശ്വാസംമുട്ടൽ' മാറ്റാനായി പരാതികൾ നൽകി.എന്നാൽ ,പരിഹാരം കാണാൻ ആളില്ലാത്തതാണ് ഖേദകരമെന്ന് ഈ നാട്ടുകാരിലൊരാൾ വേങ്ങര പോപ്പുലർ ന്യൂസിനോട് പറഞ്ഞു.
30 മീറ്റർ വീതിയിൽ നാലുവരിയായി വരുന്ന ദേശീയ പാതയിൽ ഏഴര മീറ്റർ വീതിയിലാണ് മേൽപാലം നിലകൊള്ളുന്നത്. ഇത് ഗതാഗതക്കുരുക്കിന് മുഖ്യ കാരണമാണ്. മുമ്പത്തേക്കാൾ മേൽപാലം വന്ന ശേഷമാണ് ഗതാഗതക്കുരുക്കെന്ന് അങ്ങാടിപ്പുറം നിവാസിയും വേങ്ങര പോപ്പുലർ ന്യൂസിനോട് പറഞ്ഞു.അങ്ങാടിപ്പുറം റെയില്‍വേ ഗേറ്റിന് സമീപത്ത് ഇരുവശങ്ങളിലുമുള്ള 26 ചെറു ഗ്രാമീണ റോഡുകളിലൂടെ വരുന്ന വാഹനങ്ങള്‍ക്ക്  പെരിന്തല്‍മണ്ണയിലും തിരിച്ചും എത്താന്‍ പാലം കയറുകതന്നെ വേണം. ഈ റോഡുകളിലൂടെ വന്ന് മേല്‍പ്പാലത്തില്‍ കയറുന്ന വാഹനങ്ങള്‍ യു ടേണ്‍ അടിച്ച് പാലത്തിലെത്തുമ്പോള്‍ ദേശീയപാതയിലൂടെ വരുന്ന വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ടിവരുന്നു. ഇതും വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതായി അറിയപ്പെടുന്നു.
       പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന് ലഭിച്ച റോഡ് പരാതികളിൽ മുഖ്യധാരയിൽ വന്നതും അങ്ങാടിപ്പുറം പാലത്തെ കുറിച്ചായിരുന്നു.മുഹാജിർ എന്ന യുവാവാണ് ഈ വിഷയം മന്ത്രിയെ ധരിപ്പിച്ചത്. തീർച്ചയായും പരിഹരിക്കാമെന്ന് യുവാവിന് മന്ത്രി വാക്കു നൽകി.

വീഡിയോ കാണുക👇



      സർക്കാരിൻ്റെ പുതിയ പദ്ധതിയായ തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുള്ള സെമി - ഹൈ സ്പീഡ് റെയിലിന്  തീരുമാനമായി.' വെറും നാലു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് കാസർകോട്ടെത്താം.....
കേരള സംസ്ഥാനത്തിൻ്റെ ഒരറ്റത്ത് നിന്ന് മറ്റേ അറ്റത്തേക്കുള്ള സമയ യമാണ് 4 മണിക്കൂർ... ! എന്നാൽ അങ്ങാടിപ്പുറം പാലം കടന്ന് കിട്ടാനും വേണം നാല് മണിക്കൂർ.മലപ്പുറത്തിൻ്റെ ശാപമായ ഈ പാലത്തിന് ഇനിയെന്ന് ശാപമോക്ഷം കിട്ടും...?!!

പൊതുമരാമത്ത് മന്ത്രി മുഹമ്മദ്‌ റിയാസിന്റെ  വാക്കുകൾ 👇

         






Post a Comment

2 Comments

  1. മേൽപ്പാലങ്ങളും ബൈപാസ്സുകളും ഉണ്ടാക്കുന്നതിന്റെ യഥാർത്ഥ ഉദ്ദേശം എന്താണെന്ന് നമ്മുടെ എഞ്ചിനീയറിങ് കോളേജുകളിൽ വ്യക്തമായും വിശദമായും പഠിപ്പിക്കാത്തതിന്റെ കുഴപ്പമാണ് ഇത്തരം മേൽപ്പാലങ്ങളും ബൈപാസ്സുകളും വീണ്ടും വീണ്ടും കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നാണ് അടിയന്റെ വിനീതമായ അഭിപ്രായം. ഒന്നുകിൽ എഞ്ചിനീയറിങ് വിദ്യാർത്ഥികളെ ശരിക്ക് പണി പഠിപ്പിക്കുക . അല്ലെങ്കിൽ വിദേശങ്ങളിൽ നിന്നും പഠിച്ചു ഡിഗ്രിയെടുത്തു വരുന്ന എഞ്ചിനീയർമാരെ നിയമിക്കുക .

    ReplyDelete
  2. ആദ്യം 24 മണിക്കൂറിൽ എട്ടു തീവണ്ടികൾ കടന്നുപോകാനായി മൊത്തം രണ്ടു മണിക്കൂറോളം റെയിൽവേ ഗേറ്റ് അടച്ചിരുന്നു . പക്ഷേ ഗേറ്റ് തുറക്കുന്ന 22 മണിക്കൂറുകളിലും ഈരണ്ടു വാഹനങ്ങൾ അങ്ങോട്ടും അത്രതന്നെ വാഹനങ്ങൾ ഇങ്ങോട്ടും പോകാമായിരുന്നു . ഇപ്പോൾ 24 മണിക്കൂറും പോകാം. പകഷെ ഓരോ വണ്ടികൾക്ക് മാത്രം. മേൽപ്പാലം പണിഞ്ഞതുകൊണ്ട് ദിവസം രണ്ടു മണിക്കൂർ കൂടികിട്ടി. പക്ഷേ ഗതാഗതം നടത്താവുന്ന വണ്ടികളുടെ എണ്ണം നേർപ്പകുതി ആയി . പാലം ഡിസൈൻ ചെയ്ത എഞ്ചിനീയറെ നമുക്കൊന്നും ചെയ്യാനൊക്കുകയില്ല . അദ്ദേഹത്തെ കണക്കു പഠിപ്പിച്ച നമ്പീഷൻ മാഷേയും ഒന്നും ചെയ്യാനൊക്കില്ല . ഇവരെല്ലാം കണക്കും പെരുക്കപ്പട്ടികയും പഠിച്ച സ്കൂളുകൾക്ക് മുന്നിൽ ചായക്കട നടത്തിയിരുന്ന സുലൈമാനിക്കായെ നമുക്ക് നാല് പൊട്ടിക്കാം . അദ്ദേഹമാണല്ലോ ഇവന്മാർക്കൊക്കെ പുട്ടും കടലയും ചായകാപ്പികളും ഉണ്ടാക്കിക്കൊടുക്കുകയും ഇവന്മാർക്കൊക്കെ ശമ്പളം കൊടുക്കാനുള്ള നികുതി കൊടുക്കുകയും ചെയ്യുന്നത് .

    ReplyDelete