സംസ്ഥാനത്ത് ഇന്ന് മുതൽ ആരാധനാലയങ്ങൾ തുറക്കും; കൂടുതൽ ഇളവുകളും ; അറിയേണ്ടതെല്ലാം
♦️സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ ഇളവുകള്‍ പ്രാബല്യത്തില്‍ വരും.
♦️ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തില്‍ താഴെയുള്ള പ്രദേശങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാം.
♦️ഒരേസമയം പരമാവതി 15 പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനം നല്‍കുക.
♦️ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ ബാങ്കുകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്.
♦️എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഈ രണ്ട് ദിവസവും ബാങ്കിലെത്താന്‍ അനുവാദമില്ല.
♦️ടിപിആര്‍ 16 ല്‍ താഴെയുള്ള മേഖലകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ 50 ശതമാനം ജീവനക്കാര്‍ക്ക് ജോലിക്കെത്താം.
♦️എന്നാല്‍ സി വിഭാഗത്തിലുള്ളയിടങ്ങളില്‍ 25 ശതമാനം ജീവനക്കാര്‍ക്കാണ് അനുമതിയുള്ളത്.
♦️വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണയിലുണ്ട്.
♦️അതേസമയം കൊവിഡ് രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും പ്രതീക്ഷിച്ച വേഗത്തില്‍ കുറയുന്നില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു.
0 Comments