Flash News

6/recent/ticker-posts

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

Views
ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കേരള തീരം മുതൽ മഹാരാഷ്ട്രാ തീരം വരെ നിലനിൽക്കുന്ന ന്യൂനമർദപാത്തിയുടെ പശ്ചാത്തലത്തിലാണ് ഇന്ന് മഴ മുന്നറിയിപ്പുളളത്. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും ഇന്ന് മഴ കനത്തേക്കും.

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ പതിനൊന്നോടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്.

ചൊവ്വാഴ്ചയോടെ സംസ്ഥാനത്ത് കാലവർഷം ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. കേരളതീരത്ത് മണിക്കൂറിൽ പരമാവധി 50 കിലോമീറ്റർ വേഗത്തിൽ കാറ്റിനും കടൽ പ്രക്ഷുഭ്ധമാകാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കടലേറ്റത്തിന് സാധ്യതയുള്ളതിനാൽ തീരദേശത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം.


Post a Comment

1 Comments

  1. രാവിലെ നാലുമണിക്ക് ചെറിയൊരു മഴ പെയ്തുവെന്നു പറയാം . അതിനാണ് ശക്തമായ മഴ , അതിശക്തമായ മഴ , കനത്ത മഴ , കാണാത്ത മഴ എന്നൊക്കെ അതിശയോക്തിപരമായ വിശേഷണങ്ങൾ ഉപയോഗിച്ചു മനുഷ്യരെ ഭയപ്പെടുത്തുന്നത് .

    ReplyDelete