Flash News

6/recent/ticker-posts

ലോക്ഡൗൺ ഫലപ്രദം, പൂർണമായി ആശ്വസിക്കാറായിട്ടില്ല; മുഖ്യമന്ത്രി.

Views


സംസ്ഥാനത്ത് ലോക്ഡൗൺ ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് രോഗികളുടെ എണ്ണത്തിലും രോഗവ്യാപന തോതിലും കുറവുണ്ടായി. എന്നാൽ പൂർണമായി ആശ്വസിക്കാനുള്ള സാഹചര്യമായിട്ടില്ല. ടിപിആർ പത്തിന് താഴെ എത്തിക്കാനാണ് ശ്രമം. ടിപിആർ കൂടിയ സ്ഥലങ്ങളിൽ പരിശോധനകൾ കൂട്ടും.

അതേസമയം , ടിപിആർ കൂടിയ ജില്ലകളിൽ പരിശോധന കൂട്ടാൻ നിർദേശിച്ച മുഖ്യമന്ത്രി കോഴിക്കോട് ഇക്കാര്യത്തിൽ മാതൃകയാണെന്ന് പറഞ്ഞു. രോഗം ബാധിച്ചവരെ സിഎഫ്എൽടിസിയിലെത്തിക്കുന്നതിന് മികച്ച രീതിയാണ് ജില്ലയിലേതെന്നും കൂട്ടിച്ചേർത്തു. ഇത് സംസ്ഥാനത്ത് പിന്തുടരാവുന്നതാണ്. കൂടുതൽ രോഗികളുള്ള ചില പ്രദേശങ്ങളിൽ കൂടുതൽ ഗൗരവത്തോടെ ഇടപെടുമെന്നും നിയന്ത്രണം കർശനമാക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. വാരാന്ത്യത്തിലെ സമ്പൂർണ ലോക്ഡൗണിനോട് ജനം സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.


Post a Comment

1 Comments

  1. കടം കയറിയും ജപ്തിക്കു വിധേയരായും പട്ടിണി കിടന്നും കുറേ ഇടത്തരക്കാർ (ലോണെടുത്തു അത്യാവശ്യം നല്ലൊരു വീടുണ്ടാക്കിയവനും ഗൾഫിൽ ജോലിയുണ്ടായിരുന്ന കാലത്ത് വാങ്ങിയ കാറുള്ളവരും ഒക്കെയങ്ങു തൂങ്ങിച്ചാകട്ടെ . അതിനു ശേഷം മസാമാസം ഒന്നാംതീയതി എന്നൊരു തീയതിയുണ്ടെങ്കിൽ ഭൂമി കീഴ്മേൽമറിഞ്ഞാലും ഉറപ്പായും ശമ്പളവും അലവൻസുകളുമായി ലക്ഷങ്ങൾ കിട്ടുന്ന രാഷ്രീയക്കാർക്കും എമന്മാർക്കും ആശ്വസിക്കാം . അതിനു മുമ്പ് നിങ്ങൾക്കാശ്വാസം കിട്ടില്ല . ലോക്കഡൗൺ പ്രഖ്യാപിക്കുന്നവർക്ക് യാതൊരു തരത്തിലും വിധത്തിലും ഈ ലോക്കുഡൌൺ ബാധകമാകുന്നില്ല . അതുകൊണ്ട് ലോക്കുഡൌൺ അവസാനിക്കാനേ പോകുന്നില്ല . പെട്രോളിന് വില കയറ്റുന്നവനെ ആ വിൽക്കയറ്റം ഒരിക്കലും ബാധിക്കുകയില്ല . അതുകൊണ്ടുതന്നെ പെട്രോൾ വിലക്കയറ്റവും ഒരിക്കലും അവസാനിക്കാൻ പോകുന്നില്ല . ഇതിനോക്കെയാണ് ഇവിടെ ജനാധിപത്യമെന്നും ഭരണമെന്നും പറയുന്നത് . കഷ്ടം എന്നല്ലാതെ എന്താ പറയുക ?. കഷ്ടം തന്നെ.

    ReplyDelete