Flash News

6/recent/ticker-posts

കേരളത്തിലെ കോൺഗ്രസിൽ ഇനി സുധാകര യുഗം: കെപിസിസി പ്രസിഡണ്ടായി കെ സുധാകരനെ ഹൈക്കമാൻഡ് നിശ്ചയിച്ചു; സംസ്ഥാന നേതൃത്വത്തോട് താരിഖ് അൻവർ തീരുമാനം അറിയിക്കും.

Views

കേരളത്തിലെ കോൺഗ്രസിനെ നയിക്കാൻ കെ സുധാകരൻ എത്തുന്നു. ഗ്രൂപ്പ് നേതൃത്വങ്ങളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ ദീർഘകാലമായി കോൺഗ്രസിൻറെ അണികളുടെ ആവശ്യം അംഗീകരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കുകയായിരുന്നു. എഐസിസിയുടെ നിർദ്ദേശം സംസ്ഥാന നേതൃത്വത്തെ അറിയിക്കുവാൻ സംസ്ഥാനത്ത് കോൺഗ്രസിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിനോട് ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. തീരുമാനം ഐക്യകണ്ഠേന ആണ് എന്ന് വരുത്തുവാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഹൈക്കമാൻഡ് ഇത്തരത്തിലൊരു നടപടിക്ക് മുതിർന്നത്.

സുധാകരൻ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് വരുന്നതിന് കേരളത്തിലെ എ ഐ ഗ്രൂപ്പുകൾ ശക്തമായി എതിർത്തിരുന്നു. കൊടിക്കുന്നിൽ സുരേഷ് കെ വി തോമസ് എന്നീ വർക്കിംഗ് പ്രസിഡണ്ടുമാരിൽ ഒരാളെ താൽക്കാലിക പ്രസിഡണ്ടായി നിയമിക്കുക എന്ന ആവശ്യമാണ് ഗ്രൂപ്പ് നേതൃത്വങ്ങൾ ഹൈക്കമാൻഡിനു മുന്നിൽ വെച്ചത്.എന്നാൽ രാഹുൽ ഗാന്ധിയുടെ പരിപൂർണ പിന്തുണ കെ സുധാകരന് ലഭിച്ചു. കോൺഗ്രസിൻറെ സാധാരണക്കാരായ പ്രവർത്തകർ ഏറ്റവുമധികം പ്രസിഡൻറായി കാണാൻ ആഗ്രഹിച്ച നേതാവ് കെ സുധാകരൻ ആണ്. ഗ്രൂപ്പ് സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല എന്ന വ്യക്തമായ സന്ദേശമാണ് ഇപ്പോൾ ഹൈക്കമാൻഡ് ഈ നിയമനം വഴി നൽകുന്നത്. കേരളത്തിലെ പതിറ്റാണ്ടുകളായുള്ള കോൺഗ്രസ് ചരിത്രത്തിൽ തന്നെ പ്രതിപക്ഷ നേതാവിനെയും, കെപിസിസി പ്രസിഡണ്ടിനെയും ഗ്രൂപ്പ് പരിഗണനകളും നിർദ്ദേശങ്ങൾക്കും വിരുദ്ധമായി നിയമിക്കുക എന്ന ചരിത്രമാണ് ഇപ്പോൾ എഐസിസി നടപ്പാക്കിയ തീരുമാനം വഴി കുറിച്ചിരിക്കുന്നത്.

കെപിസിസി അധ്യക്ഷനെ ചൊല്ലിയുള്ള ചർച്ചകളിൽ തൻറെ അഭിപ്രായമാരാഞ്ഞിട്ടില്ല എന്ന് ഉമ്മൻചാണ്ടി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇങ്ങോട്ട് ചോദിക്കാത്ത പക്ഷം ഒരു അഭിപ്രായവും പറയില്ല എന്നാണ് രമേശ് ചെന്നിത്തലയും നിലപാട് കൈക്കൊണ്ടിരുന്നത്. ഇതിനെല്ലാം അവഗണിച്ചുകൊണ്ടുള്ള തീരുമാനമാണ് ഇപ്പോൾ എഐസിസി കൈക്കൊണ്ടിരിക്കുന്നത്. ചരിത്രപരമായ ഈ തീരുമാനത്തോട് കൂടി സംസ്ഥാന കോൺഗ്രസിലെ ഗ്രൂപ്പ് സമവാക്യങ്ങൾ പാടെ മാറ്റുക കൂടിയാണ് ഹൈക്കമാൻഡ് ലക്ഷ്യമിടുന്നത്.


Post a Comment

1 Comments

  1. കേരളത്തിലെ കോൺഗ്രെസ്സുകാരേ , വേണമെങ്കിൽ ഇപ്പോൾമുതൽ നന്നായിതുടങ്ങിക്കോളൂ . ഇത്‌ ഒരു രാഷ്ട്രീയപ്പാർട്ടി എന്ന നിലയിൽ നിങ്ങള്ക്ക് നന്നാകാനുള്ള അവസാനത്തെ അവസരമാണ് . അതായത് പണ്ട് അറക്കൽ അന്തോണിച്ചൻ പറഞ്ഞ ലാസ്റ്റ് ബസ് . ഈ ബസ്സും കൂടി പോയിക്കഴിഞ്ഞാൽ പിന്നെ വരാനുള്ളത് വെറും വൈക്കോൽവണ്ടികളാണ് എന്നോർമ്മിക്കുക . ഗ്രൂപ്പ്‌ കളികൾക്കും പാരവെപ്പുകൾക്കും തമ്മിൽത്തല്ലുകൾക്കും തൊഴുത്തിൽകുത്തുകൾക്കും ഇനിയും അവധി കൊടുത്തില്ലെങ്കിൽ കൊണ്ഗ്രെസ്സിനെ കാണണമെങ്കിൽ പിന്നെ ചരിത്രപുസ്തകങ്ങളിൽ പരതി നടക്കേണ്ടിവന്നേക്കും.

    ReplyDelete