Flash News

6/recent/ticker-posts

വാട്സ്ആപ്പ് സന്ദേശങ്ങള്‍ എങ്ങനെ സംരക്ഷിക്കാം? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

Views

ലോകമെമ്പാടുമുള്ള ഏറ്റവും ജനപ്രിയമായ ആപ്ലിക്കേഷനായ വാട്സ്ആപ്പ് പരസ്പരം ബന്ധിപ്പിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ്. ചാറ്റ് ചെയ്യുന്നതിനും വോയ്സ് / വീഡിയോ കോളുകള്‍ ചെയ്യുന്നതിനും മീഡിയ ഫയലുകള്‍ അയയ്ക്കുന്നതിനും എല്ലാം മികച്ച ആപ്പായ വാട്‌സ്ആപ്പ് സംരക്ഷിക്കുക എന്നത് പ്രധാന കാര്യമാണ്.

ഏറ്റവും അധികം ആളുകള്‍ ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിലൊന്നായ വാട്‌സ്ആപ്പ് സംരക്ഷിക്കാനുള്ള ചില വഴികള്‍ നോക്കാം.

🔹വാട്‌സ്ആപ്പ് 2 സ്റ്റെപ്പ് വെരിഫിക്കേഷന്‍.

വാട്‌സ്ആപ്പിന്റെ തന്നെ സെക്യൂരിറ്റി ഫീച്ചറാണ് ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍. അക്കൗണ്ട് സുരക്ഷിതമാക്കാന്‍ ആറക്ക പാസ്വേര്‍ഡ് ക്രമീകരിക്കുന്ന രീതിയാണിത്. എന്നാല്‍ പലരും ഈ സെക്യൂരിറ്റി ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇവ പ്രവര്‍ത്തനക്ഷമമാക്കുക എന്നതാണ് വാട്‌സ്ആപ്പ് സംരക്ഷിക്കാനുള്ള വഴികളില്‍ ഒന്ന്.

🔹വാട്സ്ആപ്പ് ലോക്ക് ചെയ്യാം.

പാസ് വേര്‍ഡോ പാറ്റേണോ ഉപയോഗിച്ച് വാട്‌സാപ്പ് ലോക്ക് ചെയ്യുക എന്നതാണ് പ്രധാനപ്പെട്ട മറ്റൊരു വഴി. വാട്‌സ്ആപ്പ് ഈ ഫീച്ചര്‍ നല്‍കുന്നില്ല. എന്നാല്‍ പല ഫോണുകളിലും ഈ സൗകര്യം ലഭ്യമാണ്. അവ ഇല്ലാത്ത ഫോണുകളില്‍ തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിച്ച് വാട്‌സാപ്പ് ലോക്ക് ചെയ്യാം.

🔹ഗാലറിയില്‍ നിന്നും ഒഴിവാക്കാം.

ഫയല്‍ എക്‌സ്‌പ്ലോറര്‍ അപ്പുകള്‍ ഉപയോഗിച്ച് വാട്‌സ്ആപ്പ് ഇമേജ് ഫോള്‍ഡറില്‍. നോമീഡിയ ഫയല്‍ ഉണ്ടാക്കിയിട്ടാല്‍ ഗാലറിയില്‍ വാട്‌സ്ആപ്പ് ചിത്രങ്ങള്‍ വരില്ല. ആന്‍ഡ്രോയിഡ് ഫോണിലാണ് ഇത്. ഐ ഫോണില്‍ പ്രൈവസി സെറ്റിംസില്‍ തന്നെ ഇത് സെറ്റ് ചെയ്യാന്‍ കഴിയും.

🔹പ്രൊഫൈല്‍ ഫോട്ടോ സൂക്ഷിക്കാം.

പ്രൊഫൈല്‍ ഫോട്ടോ ആര്‍ക്ക് വേണമെങ്കിലും കാണാനും ഡൗണ്‍ലോഡ് ചെയ്യാനും കഴിയും. എന്നാല്‍ കോണ്ടാക്ട് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് മാത്രമായി പ്രൊഫൈല്‍ പിക് പരിമിതപ്പെടുത്താനുള്ള സൗകര്യം വാട്‌സ്ആപ്പ് തന്നെ ഒരുക്കുന്നുണ്ട്. ഇത് പ്രയോജനപ്പെടുത്താം.


Post a Comment

0 Comments