Flash News

6/recent/ticker-posts

കേരളത്തില്‍ വാക്സിന്‍ ഉല്‍പാദന യൂണിറ്റ് ആരംഭിക്കാനൊരുങ്ങി സര്‍ക്കാര്‍. തിരുവനന്തപുരം തോന്നക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് യൂണിറ്റ് ആരംഭിക്കുന്നത്.

Views
കേരളത്തില്‍ വാക്‌സിന്‍ യൂണിറ്റ് ആരംഭിക്കാന്‍ മന്ത്രിസഭാ തീരുമാനം


തിരുവനന്തപുരം: കേരളത്തില്‍ വാക്സിന്‍ ഉല്‍പാദന യൂണിറ്റ് ആരംഭിക്കാനൊരുങ്ങി സര്‍ക്കാര്‍. തിരുവനന്തപുരം തോന്നക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് യൂണിറ്റ് ആരംഭിക്കുന്നത്. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് വാക്സിന്‍ ഉല്‍പാദിപ്പിക്കാന്‍ തീരുമാനമായത്. ഡോ. എസ് ചിത്ര ഐ.എ.എസിനെ പ്രോജക്ട് ഡയറക്ടറായി നിയമിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

ശാസ്ത്ര സാങ്കേതിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ.പി സുധീര്‍ ചെയര്‍മാനായി പദ്ധതിയുടെ വര്‍ക്കിങ് ഗ്രൂപ്പ് രൂപീകരിക്കും. സംസ്ഥാനതല കോവിഡ് മാനേജ്മെന്റ് വിദഗ്ധ സമിതി അംഗമായ ഡോ. ബി ഇക്ബാല്‍, ഹൈദരാബാദ് ഡോ. റെഡ്ഡീസ് ലബോറട്ടറിയില്‍ വാക്സിന്‍ വിദഗ്ധനായ ഡോ. വിജയകുമാര്‍, ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ ഖോബ്രഗഡെ, കെഎസ്ഐഡിസി മാനേജിങ് ഡയറക്ടര്‍ ഡോ. രാജമാണിക്യം എന്നിവര്‍ ഇതില്‍ അംഗങ്ങളായിരിക്കും.

വാക്സിന്‍ ഉല്‍പാദനവുമായി ബന്ധപ്പെട്ട് പ്രമുഖ കമ്പനികളുമായി ചര്‍ച്ചകള്‍ ആരംഭിക്കാന്‍ സംഘത്തെ ചുമതലപ്പെടുത്തി. വാക്സിന്‍ ഉല്‍പാദനം ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടിട്ടുണ്ട്.


Post a Comment

1 Comments

  1. നമ്മുടെ കേരളത്തിലെ ഉത്പാദന യൂണിറ്റിൽനിന്നും വാക്സിൻ പുറത്തിറങ്ങിവരുമ്പോഴേക്കും കോവിഡ് രോഗവും അതിന്റെ വകഭേദങ്ങളും ഭൂമുഖത്തുനിന്നേ തുടച്ചുനീക്കിയിട്ടുണ്ടാകും. കുഴപ്പമില്ല , വാക്സിൻ നിർമ്മാണം coconut oil based ആക്കുക . കേരളാസ് കോവിഡ് വാക്‌സിൻ കൊണ്ട് പപ്പടം കാചാം .

    ReplyDelete