പാലക്കാട് നെന്മാറയിൽ 10 വര്‍ഷം ഭര്‍ത്താവിന്‍റെ വീട്ടില്‍ ഒളിച്ചു താമസിച്ച സജിതയെയും ഭര്‍ത്താവ് റഹ്മാനെയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സന്ദര്‍ശിക്കും. ജുഡീഷ്യല്‍ അംഗം കെ.ബൈജുനാഥ് ഇന്ന് ഉച്ചക്ക് 12 നാണ് നെന്മാറയിലെ വീട്ടില്‍ സന്ദര്‍ശനം നടത്തുക.
സംഭവത്തില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് കമ്മീഷന്‍ സന്ദര്‍ശിക്കുന്നത്. കഴിഞ്ഞദിവസം സംസ്ഥാന വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ എം സി ജോസഫൈനും നെന്മാറയിലെത്തി സജിതയെയും റഹ്മാനെയും സന്ദര്‍ശിച്ചിരുന്നു.
1 Comments
പാവപ്പെട്ട സ്ത്രീകൾ യഥാർത്ഥത്തിൽ പീഠിപ്പിക്കപ്പെട്ട എവിടെയെങ്കിലും ഈ പറഞ്ഞ വനിതാക്കമ്മീഷൻ തിരിഞ്ഞുനോക്കിയിട്ടുണ്ടോ ? പ്രശ്നമൊന്നും ഇല്ലാതെടത്തു ഓടിയെത്തി പ്രശ്നങ്ങളുണ്ടാക്കി ജനങ്ങളുടെ സ്വൈര്ജീവിതം തകർക്കുകയാണോ ഈ വനിതാക്കമ്മീഷന്റെ ജ്വാലി ?.
ReplyDelete