Flash News

6/recent/ticker-posts

പ്രശസ്ത ഗാനരചയിതാവ് പൂവച്ചൽ ഖാദർ അന്തരിച്ചു

Views
തിരുവന്തപുരം:പ്രശസ്ത കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു. 73 വയസായിരുന്നു. കൊവിഡ് ബാധിധനായി തിരുവനന്തപുരം മെഡക്കൽ കോളേജ് ആശുപത്രിയിൽ ചകിത്സയിലായിരുന്നു. ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം.തിരുവനന്തപുരം പൂവച്ചൽ കുഴിയംകൊണം ജമാഅത്ത്‌ പള്ളിയിൽ ഇന്ന്  വൈകീട്ട് ഖബറടക്കം നടക്കും. ഭാര്യ:ആമിന, മക്കൾ:തുഷാര, പ്രസൂന.

1200 ലേറെ പാട്ടെഴുതി.നാഥാ നീ വരും കാലൊച്ച കേട്ടെൻ.. ഏതോ ജന്മ കല്പനയിൽ.. ശര റാന്തൽ തിരി താഴും..പൂ മാനമേ.. തുടങ്ങി മലയാളികളുടെ മനസിൽ തങ്ങിനിൽക്കുന്ന നിരവധി അനശ്വര ഗാനങ്ങളുടെ രചന നിർവഹിച്ചു.1948 ഡിസംബർ 25ന് തിരുവനന്തപുരത്തെ കാട്ടാക്കടയ്ക്ക് സമീപം അബൂക്കർ പിള്ളയുടെയും റാബിയത്തുൽ അദബിയ ബീവിയുടെയും മകനായി പൂവച്ചലിലാണ് മുഹമ്മദ് അബ്ദുൽ ഖാദർ എന്ന പൂവച്ചൽ ഖാദർ ജനിച്ചത്.


Post a Comment

1 Comments

  1. കാവ്യരചനയിലും ഗാനരചനയിലും അഗ്രഗണ്യനായിരുന്നു . എന്തുകൊണ്ടോ ജനമനസ്സുകൾ ലോഭമില്ലാതെ കൊടുത്ത അവാർഡുകൾ കൊണ്ട് അദ്ദേഹത്തിന് തൃപ്തിപ്പെടേണ്ടി വന്നു . മലയാളകാവ്യശാഖക്കും ഗാനസാഹിത്യത്തിനും അപരിഹാര്യമായ നഷ്ടമാണ് ശ്രീ . പൂവച്ചൽ ഖാദറിന്റെ വിയോഗത്തിലൂടെ സംഭവിച്ചിരിക്കുന്നത് . അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി ലഭിക്കുമാറാകട്ടെയെന്നു ഈശ്വരനോട് പ്രാർത്ഥിക്കുന്നു .

    ReplyDelete