Flash News

6/recent/ticker-posts

സംസ്ഥാനത്ത് ഇന്ന് മുതല്‍ അധിക നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിനായി ഇന്ന് മുതല്‍ ബുധന്‍ വരെയാണ് നിയന്ത്രണങ്ങള്‍

Views
കൊവിഡിനെ വരുതിയിലാക്കാന്‍ സംസ്ഥാനത്ത് ഇന്ന് മുതല്‍ അധിക നിയന്ത്രണങ്ങള്‍

സംസ്ഥാനത്ത് ഇന്ന് മുതല്‍ അധിക നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കുന്നതിനായി ഇന്ന് മുതല്‍ ബുധന്‍വരെയാണ് അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അവശ്യ വസ്തുക്കളുടെ കടകള്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ അസംസ്‌കൃത വസ്തുക്കളും മറ്റും വില്‍ക്കുന്നസ്ഥാപനങ്ങള്‍, നിര്‍മാണസാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍ എന്നിവയ്ക്ക് പ്രവര്‍ത്തിക്കാം.

ജ്വല്ലറി, തുണിക്കടകള്‍ അടക്കമുള്ളമറ്റ് വിപണന സ്ഥാപനങ്ങള്‍ തുറക്കരുത്. ഹോട്ടലുകള്‍ക്ക് നേരത്തെയുള്ളത് പോലെ പാഴ്‌സല്‍ കൗണ്ടറുകളുമായി പ്രവര്‍ത്തിക്കാം. സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍, തുടങ്ങിയവക്ക് 50 ശതമാനം ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വ്യാഴാഴ്ച മുതല്‍ പ്രവര്‍ത്തനമാരംഭിക്കാന്‍ അനുമതി നല്‍കി.മാലിന്യം നീക്കം ചെയ്യുന്ന തൊഴിലാളികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 15 ശതമാനത്തില്‍ താഴെയെത്തിരുന്നു

ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കുമായി പോപ്പുലര്‍ ന്യൂസ് വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകൂ...


Post a Comment

1 Comments

  1. തുണിക്കടകളിലൂടെയും സ്വർണ്ണക്കടകളിലൂടെയും മാത്രമേ രോഗം പടർത്തുകയുള്ളൂവെന്ന് കോവിഡ് 19 വൈറസ്സുകളും സർക്കാറുകളും തമ്മിൽ ചർച്ച ചെയ്തു ഒരു തീരുമാനത്തിലെത്തിയിരിക്കുന്നു . കഴിയുന്നത്ര വേഗത്തിൽ എല്ലാവരെയും വാക്‌സിനേറ്റ് ചെയ്യാനും ചെയ്യിക്കാനും എന്താണ് വഴി എന്നാലോചിച്ചു അത് നടപ്പിലാക്കാൻ ബുദ്ധിയുപയോഗിക്കേണ്ട സമയത്തു ഇരുട്ട് കൊണ്ട് ഓട്ടയടക്കുന്ന അത്യന്താധുനിക ഉഡായിപ്പുകളായ ലോക്കഡൗണിലും കർശന നിയന്ത്രണങ്ങളിലും ഉറച്ചുനിൽക്കുകയാണ് നമ്മുടെ സർക്കാർ . കഷ്ടം.

    ReplyDelete