Flash News

6/recent/ticker-posts

സംസ്ഥാനത്തിന്റെ പൊതുകടം റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു. കേരളത്തിലെ ഓരോ പൗരനും ഒരു ലക്ഷം രൂപയുടെ കടക്കാരൻ .

Views
സംസ്ഥാനത്തിന്റെ പൊതുകടം റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു.....!!!

കേരളത്തിലെ ഓരോ പൗരനും ഒരു ലക്ഷം രൂപയുടെ കടക്കാരൻ .

നിലവില്‍ മൂന്നേ കാല്‍ ലക്ഷം കോടിയാണിത്. കൊവിഡും ലോക്ക് ഡൗണും വികസന മേഖലയിലെ നിക്ഷേപങ്ങളുടെയും നികുതിവരുമാനത്തിലെയും കുറവും തന്നെ കാരണം. കിഫ്ബി മുഖേനയുള്ള 63000 കോടിയും ചേര്‍ക്കുബോള്‍ കടം നാലു ലക്ഷം കോടിയിലെത്തും. ഇതോടെ കേരളത്തിലെ ഓരോ പൗരനും ഒരു ലക്ഷം രൂപയുടെ കടക്കാരനാകും.

കഴിഞ്ഞ വര്‍ഷം കേരളം കടം വാങ്ങിയത് 38189 കോടിയാണ്. ഒരു മാസം 3000 കോടി രൂപയെങ്കിലും കടം വാങ്ങേണ്ട സ്ഥിതി. 2011-16 യു.ഡി.എഫ് ഭരണകാലത്ത് മാസം ആയിരം കോടി വീതമാണ് കടമെടുത്തിരുന്നത്. കഴിഞ്ഞ ഇടതുമുന്നണി ഭരണത്തില്‍ അത് 2000 കോടിയായും കൊവിഡ് കാലത്ത് 3000 കോടിയായും ഉയര്‍ന്നു.


Post a Comment

2 Comments

  1. ഓരോ പൗരന്മാരും പൗരികളും (അതോ പൗരകളോ, ഏതാണ് ശരിയായ വാക്ക് ?.) കടത്തിന്റെ കാര്യത്തിൽ ലക്ഷപ്രഭുക്കളായിരിക്കുന്നത് കൊണ്ട് ഇനി കേരളത്തിൽ BPL കാരായ ഒരാളും ഇല്ലായെന്നു ഉടനേ പ്രഖ്യാപിക്കണം . കേരളം കടത്തിലും നമ്പർ വൺ .

    ReplyDelete
  2. നഷ്ടം വരുത്തിക്കൊണ്ടിരിക്കുന്ന സർക്കാർ കമ്പനികൾ (ഉദാഹരണം , KSRTC , എലെക്ട്രിസിറ്റി മുതലായവ ഉടനേ സ്വകാര്യവൽക്കരിക്കണം . അല്ലാത്തപക്ഷം ഈ ഒരുലക്ഷം / പൗരൻ എന്ന കണക്ക് രണ്ടോ മൂന്നോ ലക്ഷം / പൗരൻ എന്ന അവസ്ഥയിലേക്കുയരാൻ കൂടുതൽ കാലം കാത്തിരിക്കേണ്ടി വരില്ല . ഒരു പത്തുകൊല്ലത്തേക്കെങ്കിലും സർക്കാർ / അർദ്ധസർക്കാർ വകുപ്പുകളിലെല്ലാം ശമ്പളവർദ്ദ്ധനവും പുതിയ നിയമനങ്ങളും ഒഴിവാക്കേണ്ടിയിക്കുന്നു . സർക്കാർ ചെലവ് ചുരുക്കണം .

    ReplyDelete