Flash News

6/recent/ticker-posts

ആശ്വാസം;ലോക്ഡൗണ്‍ കാലത്തെ വൈദ്യുതി ബില്ലില്‍ ഇളവ് നല്‍കി കെഎസ്ഇബി

Views

തിരുവനന്തപുരം;ലോക്ഡൗണ്‍ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസ നടപടികളുമായി കെ എസ് ഇ ബി. ഗാര്‍ഹിക, വ്യാവസായിക ഉപഭോക്താക്കള്‍ക്ക് വിവിധ ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.


ജൂണ്‍ 29 മുതല്‍ 500വാട്സ് വരെ കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസം ശരാശരി ഉപയോഗം 20 യൂണിറ്റ് വരെ മാത്രമുള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിയോടെ സൗജന്യ വൈദ്യുതിനല്‍കുന്ന പദ്ധതി കണക്ടഡ് ലോഡ് വ്യത്യാസം വരുത്താതെ പ്രതിമാസം 30 യൂണിറ്റ് വരെയുള്ള ഉപഭോക്താക്കള്‍ക്കും ബാധകമാക്കി.

ആയിരം വാട്‌സ് കണക്ടഡ് ലോഡ് ഉള്ളവര്‍ക്കും പ്രതിമാസം 40 യൂണിറ്റ് വരെ ഉപഭോഗം ഉള്ളവരുമായ ബിപില്‍ വിഭാഗത്തില്‍ പെടുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍ യൂണിറ്റ് ഒന്നിന് നിശ്ചയിച്ച യൂണിറ്റ് ഒന്നിന് 1.50 എന്ന നിരക്ക് പ്രതിമാസം 50 യൂണിറ്റ് ഉപയോഗിക്കുന്നവര്‍ക്കും ലഭ്യമാക്കും.

വാണിജ്യ, വ്യാവസായിക ഉപഭോക്താക്കള്‍ക്കും ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് 2021 മെയ് മാസത്തെ ഫിക്‌സഡ് ഡിമാന്‍ഡ് ചാര്‍ജില്‍ 25 ശതാമനം ഇളവ് നല്‍കും. സിനിമ തിയറ്ററുകള്‍ക്ക് 2021 മെയ് മാസത്തെ ഫിക്‌സഡ് ഡിമാന്‍ഡ് ചാര്‍ജില്‍ 50 ശതമാനം ഇളവ് നല്‍കും. ഈ ഇളവ് കഴിച്ച്‌ ബാക്കി തുക അടക്കാന്‍ 30-09-2021 വരെ പലിശ രഹിതമായി മൂന്ന് തവണ അനുവദിക്കും. ബില്‍ തുക ഭാഗികമായോ പൂര്‍ണമായാ അടച്ചിട്ടുണ്ടെങ്കില്‍ തുടര്‍ന്നുള്ള ബില്ലില്‍ ക്രമപ്പെടുത്തി നല്‍കുകയും ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


Post a Comment

1 Comments

  1. എല്ലാ ആശ്വാസങ്ങളും എല്ലാ ആനുകൂല്യങ്ങളും BPL കാർക്ക് മാത്രം ലഭിക്കുന്ന BPL കാരുടെ BPL കാർക്കായുള്ള ഒരു വിചിത്ര നാട് . ഇവിടെ രാവും പകലും അദ്ധ്വാനിച്ചു പത്തു കാശുണ്ടാക്കിപ്പോയാൽ അവൻ കാലാകാലം ഈ BPL കാരുടെ ഭാരം താങ്ങിത്താങ്ങി നികുതി കൊടുത്തു കൊടുത്തു കഴുതയുടെ ജീവിതം ജീവിച്ചു തീർക്കണം . BPL കാരന് ഒന്നും അറിയേണ്ട . ചുമ്മാ മലർന്നു കിടന്നാൽ മതി . കുടിവെള്ളം മുതൽ കല്യാണചെലവ് വരേ സർക്കാർ കൊണ്ടുവന്നു വായിലിട്ടുതരും . വാ അല്പമൊന്നു തുറന്നുപിടിച്ചാൽ സർക്കാരിന് സന്തോഷമായീന്നു പറഞ്ഞാൽ എല്ലാമായീന്നു കൂട്ടിക്കോളൂ . ആനന്ദലബ്ധിക്കിനിയെന്ത് വേണം ?.

    ReplyDelete