Flash News

6/recent/ticker-posts

സംസ്ഥാനത്ത് നാളെ മുതല്‍ കൂടുതല്‍ ഇളവുകള്‍: അറിയേണ്ടതെല്ലാം

Views
സംസ്ഥാനത്ത് കൂടുതൽ ലോക്ഡൌണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. 16 ശതമാനത്തിന് താഴെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള തദ്ദേശ സ്ഥാപനങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാം. കോവിഡ് നിയന്ത്രണങ്ങളോടെ ടെലിവിഷൻ പരമ്പര ഷൂട്ടിങ് ആരംഭിക്കും. രണ്ട് ഡോസ് എടുത്തവര്‍ക്ക് വിനോദ സഞ്ചാരമേഖലയില്‍ പോകുന്നതിന് അനുമതി നല്‍കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണനയിലുണ്ട്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്‍റെ അടിസ്ഥാനത്തില്‍ തദ്ദേശ സ്ഥാപനങ്ങളെ നാലായി തിരിച്ചുള്ള നിയന്ത്രണം തുടരും. 16 ശതമാനം വരെ ടിപിആര്‍ ഉള്ളയിടങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും. 16 മുതല്‍ 24 വരെയുള്ളയിടങ്ങളില്‍ ലോക്ഡൌണും 24ന് മുകളില്‍ ഉള്ള സ്ഥലങ്ങളില്‍ ട്രിപ്പിള്‍ ലോക്ക് ഡൌണും ഏര്‍പ്പെടുത്തും. 16 ശതമാനം വരെ ടിപിആര്‍ ഉള്ളയിടങ്ങളില്‍ 50 ശതമാനം ജീവനക്കാരെ വച്ചും 24 വരെയുള്ള സ്ഥലങ്ങളില്‍ 25 ശതമാനം ജീവനക്കാരെ വച്ചും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും. ആരാധനാലങ്ങള്‍ എ, ബി കാറ്റഗറിയില്‍ തുറക്കും. 15 പേര്‍ മാത്രമേ പാടുള്ളൂ. ബാങ്കുകള്‍ ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ കൂടി തുറക്കും. ഈ രണ്ട് ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ല.

തമിഴ്നാട് അതിർത്തിക്കടുത്തുള്ള മദ്യഷാപ്പുകൾ അടച്ചിടും. സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ അനുമതി നൽകുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലാണ്. മെഡിക്കല്‍ ക്ലാസ് ജൂലൈ ഒന്നിന് തുടങ്ങും. കോളജുകള്‍ തുറക്കുന്ന കാര്യവും പരിഗണനയിലുണ്ട്. സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ വരുന്ന 45 ദിവസത്തിനകം 4 മുതൽ 6 ശതമാനം വരെ പലിശയിൽ 30 കോടി രൂപയുടെ സ്വയം തൊഴിൽ വായ്പ പദ്ധതി ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.


Post a Comment

1 Comments

  1. ഇളവുകൾ കൂടുംതോറും TPR ഉം കൂടിക്കൊണ്ടേയിരിക്കും . ആബാലവൃദ്ധം ജനങ്ങളെയും വാക്‌സിനേറ്റ് ചെയ്തതിന് ശേഷം മാത്രം ഇളവുകൾ കൊടുത്താൽ പോരേ ?. പ്രത്യേകിച്ചും ബീവറേജ് തുറക്കാൻ ഇത്ര ധൃതി വേണമായിരുന്നോ ?. മദ്യപിച്ചു പൂക്കുറ്റിയായവർ പിന്നെ കോവിഡ് പ്രോട്ടോകോൾ പാലിക്കുമോ ?. നാറാണത്തു തമ്പുരാന്റെ കല്ലുരുട്ടിക്കയറ്റൽ പോലെയാവുകയാണ് നമ്മുടെ ലോക്കുഡൌണുകൾ .

    ReplyDelete