Flash News

6/recent/ticker-posts

‘ഹാഹാ’ ഇമോജി ഉപയോഗിക്കുന്നത് ഇസ്ലാമില്‍ പൂര്‍ണ്ണമായും നിരോധിച്ചിരിക്കുന്നു : ഫത്‌വ പുറപ്പെടുവിച്ച്‌ മത പുരോഹിതന്‍

Views

ധാക്ക: അഭിപ്രായം പറയുന്ന ആൾക്കാരെ പരിഹസിക്കാനായി ഫേസ്ബുക്കിലെ ഹാഹ ഇമോജി(സ്മൈലി) ഉപയോഗിക്കുവർക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചു. ബംഗ്ളാദേശിലെ പ്രമുഖ മുസ്ലീം പുരോഹിതയും ഫേസ്ബുക്കിലും യുട്യൂബിലും മൂന്ന് ദശലക്ഷത്തിലധികം ഫോളവേഴ്സും ഉള്ള അഹ്‌മദുള്ളയാണ് കഴിഞ്ഞദിവസം ഫത്‌വയുമായി രംഗത്തെത്തിയത്.

ഫേസ്ബുക്കിൽ പോസ്റ്റുചെയ്ത മൂന്ന് മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിലൂടെ ഫത്‌വ പുറപ്പെടുവിച്ച കാര്യം അദ്ദേഹം വ്യക്തമാക്കിയത്. വീഡിയോയിൽ ആളുകളെ പരിഹസിക്കാൻ ഹാഹ ഇമോജി ഉപയോഗിക്കുന്നതിനെക്കുറിച്ചും അദ്ദേഹം വിശദമായി ചർച്ചചെയ്തിരുന്നു. ”പ്രതികരണത്തിന് ഹാഹ ഇമോജികൾ ഉപയോഗിക്കുന്നത് ഒട്ടുംതന്നെ ശരിയല്ല. സോഷ്യൽ മീഡിയയിൽ അഭിപ്രായമിടുന്ന ആളുകളെ പരിഹസിക്കുക എന്ന ലക്ഷ്യത്തോടെ ഇമോജി ഉപയോഗിക്കുന്നത് ഇസ്ലാമിൽ പൂർണ്ണമായും നിരോധിച്ചിരിക്കുന്നു. അത് ദൈവത്തിന് നിരക്കാത്തതാണ്” അഹ്‌മദുള്ള പറഞ്ഞു. ദൈവത്തിനു വേണ്ടി ഈ പ്രവൃത്തിയിൽ നിന്ന് വിട്ടുനിൽക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു എന്നും അദ്ദേഹം പറയുന്നുണ്ട്.

അഹ്‌മദുള്ളയുടെ ഫത്‌വ വീഡിയോട് ആയിരക്കണക്കിന് പേരാണ് പ്രതികരിച്ചത്. ചിലർ ഹാഹ ഇമോജികൊണ്ടുതന്നെ അദ്ദേഹത്തെ കളിയാക്കിയിട്ടുണ്ട്. എന്നാൽ ഫത്‌വ അങ്ങേയറ്റം യോജിച്ചതെന്നാണ് മറ്റുചിലരുടെ പ്രതികരണം.

സോഷ്യൽ മീഡിയയിൽ സജീവമാകുന്നതിനൊപ്പം മതപരവും രാഷ്ട്രീയപരവുമായ കാര്യങ്ങൾ ചർച്ചചെയ്യുന്നതിനായി പതിവായി അഹ്‌മദുള്ള ടെലിവിഷൻ ഷോകളിലും പ്രത്യക്ഷപ്പെടാറുണ്ട്. സാമൂഹ്യ പ്രശ്നങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങൾ ഏറെ ജന പ്രിയമാണ്. അതേസമയം കൊവിഡ് വൈറസിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള വിചിത്ര അവകാശവാദങ്ങൾ ഏറെ കുപ്രസിദ്ധി നേടുകയും ചെയ്തിരുന്നു.


Post a Comment

1 Comments

  1. മതമായാലും രാഷ്ട്രീയമായാലും ഇക്കാലത്തു വാർത്തകളിൽ നിറഞ്ഞു പിടിച്ചുനിൽക്കണമെങ്കിൽ സുപ്രസിദ്ധാരായാൽ മാത്രം പോരാ , കുപ്രസിദ്ധി തന്നെ നേടണം . കുപ്രസിദ്ധനല്ലെങ്കിൽ സ്വന്തം വീട്ടിൽ ഭാര്യയും മക്കളും പോലും മൈൻഡ് ചെയ്യാത്ത അവസ്ഥയാണ് ഇന്ന് നമ്മുടെ സമൂഹത്തിന്റേത് . അപ്പോൾ ഇത്തരത്തിലുള്ള ഫത്വകൾ ദിനേന ഇറങ്ങിയാലും അത്ഭുതപ്പെടാനൊന്നുമില്ല .

    ReplyDelete