Flash News

6/recent/ticker-posts

കർണാടകയുമായി വർഷങ്ങൾ നീണ്ട നിയമപോരാട്ടം; 'KSRTC' ഇനി കേരളത്തിന് സ്വന്തം

Views


തിരുവനന്തപുരം: കെ എസ് ആർ ടി സി എന്ന ചുരുക്കെഴുത്തും , ലോഗോയും ആന വണ്ടി എന്ന പേരും ഇനിമുതൽ കേരളത്തിന്‌ സ്വന്തം.കേരളത്തിന്റെയും, കർണാടകയുടേയും റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ വാഹനങ്ങളിൽ പൊതുവായി ഉപയോ​ഗിച്ച് വന്ന കെഎസ്ആർടിസി (KSRTC) എന്ന പേര് ഇനി മുതൽ കേരളത്തിന് മാത്രമേ ഉപയോഗിക്കാൻ കഴിയൂ.
ഇരു സംസ്ഥാനങ്ങളും പൊതു ​ഗതാ​ഗത സർവ്വീസുകളിൽ കെഎസ്ആർടിസി എന്ന പേരാണ് വർഷങ്ങളായി ഉപയോ​ഗിച്ച് വന്നത്. 

എന്നാൽ ഇത് കർണാടകയുടേതാണെന്നും കേരള ട്രാൻസ്പോർട്ട് ഉപയോ​ഗിക്കരുതെന്നും കാട്ടി 2014 ൽ കർണാടക  നോട്ടീസ് അയക്കുകയായിരുന്നു. തുടർന്ന് അന്നത്തെ സിഎംഡിയായിരുന്ന അന്തരിച്ച ആന്റണി ചാക്കോ കേന്ദ്ര സർക്കാരിന് കീഴിലെ രജിസ്ട്രാർ  ഓഫ് ട്രേഡ്മാർക്കിന്  കേരളത്തിന്‌ വേണ്ടി അപേക്ഷിച്ചു. അതിനെ തുടർന്ന് വർഷങ്ങളായി നിയമപോരാട്ടം നടക്കുകയായിരുന്നു. ഒടുവിൽ ട്രേഡ് മാർക്ക്സ് ആക്ട് 1999 പ്രകാരം കെഎസ്ആർടിസി എന്ന ചുരുക്കെഴുത്തും , എംബ്ലവും, ആനവണ്ടി എന്ന പേരും,കേരള റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് അനുവദിച്ച്,ട്രേഡ് മാർക്ക്‌ ഓഫ് രജിസ്ട്രി ഉത്തരവിറക്കി.

" ജനങ്ങളുടെ ജീവിതവുമായി ഇഴുകി ചേർന്നതാണ് കേരളത്തിൽ,കെ എസ്‌ ആർ ടി സി യുടെ ചരിത്രം. വെറുമൊരു വാഹന സർവീസ് മാത്രമല്ല, അത്. സിനിമയിലും, സാഹിത്യത്തിലും ഉൾപ്പടെ നമ്മുടെ സാംസ്‌കാരിക ജീവിതത്തിൽ ഈ പൊതു ഗതാഗത സംവിധാനത്തിന്റെ മുദ്രകൾ പതിഞ്ഞിട്ടുണ്ട്. അത്ര വേഗത്തിൽ മായ്ച്ചു കളയാൻ പറ്റുന്നതല്ല ഇത്. ട്രേഡ് മാർക്ക്‌ രജിസ്ട്രിക്ക് അതു മനസിലാക്കി ഉത്തരവിറക്കാൻ കഴിഞ്ഞുവെന്നതിൽ സന്തോഷമുണ്ട്. ഒപ്പം ഇതിനു വേണ്ടി പ്രയത്നിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നു.ഇത് കെഎസ്ആർടിസിക്ക് ലഭിച്ച നേട്ടമാണ് " ​ഗതാ​ഗതമന്ത്രി ആന്റണി രാജു അറിയിച്ചു

കെ എസ്‌ ആർ ടി സി എന്ന് ഇനി മുതൽ കേരളത്തിന്‌ മാത്രമേ ഉപയോഗിക്കാൻ കഴിയൂ, അതുകൊണ്ട് തന്നെ കർണ്ണാടകത്തിന് ഉടൻ തന്നെ നോട്ടീസ് അയക്കുമെന്ന് കെ എസ്‌ ആർ ടി സി എം ഡി യും, ഗതാഗത സെക്രട്ടറിയുമായ ബിജു പ്രഭാകർ അറിയിച്ചു. 'ആനവണ്ടി 'എന്ന പേരും പലരും പലകാര്യങ്ങൾക്കായി ഉപയോഗിക്കുന്നുണ്ട്, അവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ബിജു പ്രഭാകർ ഐഎഎസ് പറയുന്നു.


Post a Comment

1 Comments

  1. KSRTC എന്നും ആനവണ്ടി എന്നും സ്റ്റേറ്റ് ബസ് എന്നും ട്രാൻസ്‌പോർട് ബസ് എന്നും കേരളത്തിൽ പലയിടത്തും പല പേരുകളിൽ ഈ "വെള്ളാന" അറിയപ്പെടുന്നു . കുറേ രാഷ്ട്രീയത്തൊഴിലാളികൾക്ക് സൗജന്യമായി സഞ്ചരിക്കാനും അവരുടെ സ്വന്തക്കാരെ പിൻവാതിലിലൂടെ കയറ്റി സർക്കാരുദ്യോഗസ്ഥരാക്കാനും കുറേ തൊഴിലാളിരാഷ്ട്രീയക്കാർക്കും മടിയന്മാർക്കും ജോലിചെയ്യാതെ ശമ്പളം വാങ്ങുന്നവർക്കും സുഖിച്ചുജീവിക്കാൻ വേണ്ടി മാത്രം ഉതകുന്ന ഈ ഐരാവതത്തെ തീറ്റിപ്പോറ്റാൻ കേരളത്തിലെ പാവപ്പെട്ട നികുതിദായക്കാൻ പൊതുഖജനാവിൽ നിന്നും മസാമാസം എഴുത്തിത്തള്ളുന്നത് രണ്ടുമൂന്നുകൊല്ലങ്ങൾക്ക് മുമ്പുള്ള കണക്കു പ്രകാരം 300 കോടി രൂപയാണ്. വർഷത്തിൽ 3600 കോടി രൂപ . ഈ വ്യാജപ്രതാപം ഇനിയും എത്രകാലം പാവപ്പെട്ട നികുതിദായക്കാൻ ചുമലിലേറ്റണം ?. ശ്രീ . ഒ വി വിജയന്റെ അരിമ്പാറ എന്നൊരു കഥയുണ്ട് . ഇത്തരം എത്രയോ അരിമ്പാറകൾ ഇന്ന് കേരളത്തിലെ നികുതിദായകനെ ഭോഗിച്ചുകൊണ്ടേ ഇരിക്കുകയാണ്. എന്നാണ് , ഏതുകാലത്താണ് ഇത്തരം വെള്ളാനകളിൽനിന്നും അരിമ്പാറകളിൽനിന്നും നികുതിദായകനും സംസ്ഥാനത്തിനുതന്നെയും ആത്യന്തികമായി ഒരു മോചനം ലഭിക്കുക ?. അജാഗളസ്‌തനങ്ങളായ ഇത്തരം കാക്കത്തൊള്ളായിരം കോർപറേഷനുകളും കമ്മീഷനുകളും ബോർഡുകളും താങ്ങിത്താങ്ങി നികുതിദായകരുടെ നടുവൊടിഞ്ഞു തുടങ്ങിയിരിക്കുന്നു എന്ന യാഥാർഥ്യം നമ്മുടെ ഭരണനേതൃത്വവും രാഷ്ട്രീയ നേതൃത്വങ്ങളും ദയവായി ഓർമ്മിക്കണം . KSRTC എന്ന പേര് സ്വന്തമാക്കിയ വീരവാദം ഒക്കെ ഉഗ്രനായിരിക്കുന്നു . അതിന്റെ പേരിൽ ഈ ജനങ്ങൾ സഹിക്കുന്ന ഭാരത്തെ കുറിച്ച് കൂടി വല്ലപ്പോഴും ഓർക്കേണമേ രാശാക്കന്മാരേ .

    ReplyDelete