Flash News

6/recent/ticker-posts

കര്‍ണാടകത്തില്‍ കൂടുതല്‍ ഇളവുകള്‍; കല്ല്യാണത്തിന് 100 പേര്‍, മാളുകളും കടകളും നിയന്ത്രണങ്ങളോടെ തുറക്കാം

Views

ബെംഗളൂരു: കർണാടകത്തിൽ കൂടുതൽ ലോക്ഡൌണ്‍ ഇളവുകൾ പ്രഖ്യാപിച്ചു. മാളുകൾ,കടകൾ, സ്ഥാപനങ്ങൾ എന്നിവ കർശന നിയന്ത്രണങ്ങളോടെ തുറക്കാം. കായിക താരങ്ങൾക്ക് പരിശീലനത്തിനായി സ്റ്റേഡിയങ്ങൾ, പൂളുകൾ, സ്പോർട്സ് കോംപ്ലസുകള്‍ എന്നിവ തുറക്കും. കല്ല്യാണത്തിന് നൂറു പേർക്ക് പങ്കെടുക്കാം. സ്‌കൂൾ , കോളേജുകൾ, പൊതുചടങ്ങുകൾ, തിയേറ്ററുകൾ എന്നിവയ്ക്ക് വിലക്ക് തുടരും. രാജ്യത്ത് 44,111 പേർക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്. പ്രതിദിന മരണ നിരക്ക് 738 ആണ്. നിലവില്‍ 4,95,533 പേരാണ് കൊവിഡ് ബാധിച്ച് രാജ്യത്ത് ചികിത്സയില്‍ കഴിയുന്നത്.


Post a Comment

0 Comments