Flash News

6/recent/ticker-posts

ആയുർവേദ ആചാര്യനും കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി.കെ. വാരിയർ അന്തരിച്ചു. 100 വയസ്സായിരുന്നു...!!!

Views

മ​ല​പ്പു​റം: ആ​യു​ർ​വേ​ദാ​ചാ​ര്യ​നും
കോ​ട്ട​ക്ക​ൽ ആ​ര്യ​വൈ​ദ്യ​ശാ​ല
മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യു​മാ​യ പി.​കെ വാ​ര്യർ (100) അ​ന്ത​രി​ച്ചു.

🔹ക​ഴി​ഞ്ഞ ജൂ​ൺ എ​ട്ടി​നാ​ണ് നൂ​റാം
     പി​റ​ന്നാ​ൾ ആ​ഘോ​ഷി​ച്ച​ത്..!!!


കോടി തലപ്പണ ശ്രീധരൻ നമ്പൂതിരിയുടെയും പാർവതി എന്ന കുഞ്ചി വാരസ്യാരുടെയും മകനായി 1921ലാണ് പി.കെ. വാര്യരുടെ ജനനം. കോട്ടക്കൽ കിഴക്കേ കോവിലകം വക കെ.പി സ്​കൂളിലായിരുന്നു​ പ്രൈമറി വിദ്യാഭ്യാസം. കോഴിക്കോട്​ സാമൂതിരി ഹൈസ്​കൂളിലൂം കോട്ടക്കൽ രാജാസ്​ ഹൈസ്​കൂളിലുമായി തുടർ വിദ്യാഭ്യാസം. പിന്നീട്​​ കോട്ടക്കൽ ആയുർവേദ പാഠശാലയിൽ 'ആര്യവൈദ്യൻ' കോഴ്​സിന്​ പഠിച്ചു. ആയുർവേദ പഠന സമയത്ത്​ നാട്ടിൽ സ്വാതന്ത്ര്യസമരം ശക്തമായിരുന്നു. വേങ്ങര ലൈവ്.കോളജും കോടതികളും വിട്ട്​ സ്വാതന്ത്ര്യ സമരത്തിൽ പങ്കാളികളാവാൻ മഹാത്മഗാന്ധി ആഹ്വാനം ചെയ്​ത അക്കാലത്ത്​ എൻ.വി. കൃഷ്​ണൻകുട്ടി വാര്യർക്കൊപ്പം 1942ൽ കോളജ്​ വിട്ട്​ സ്വാതന്ത്ര്യസമരത്തിൽ പങ്കാളിയായി. 1945ൽ വൈദ്യപഠനം പൂർത്തിയാക്കി.


'സ്​മൃതിപർവം' അദ്ദേഹത്തിൻെറ ആത്മകഥയാണ്. ആത്മകഥക്ക് 2009ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. ലേഖനങ്ങളുടെയും പ്രസംഗങ്ങളുടെയും സമാഹാരമായ 'പാദമുദ്രകൾ' പോലെ മറ്റു പുസ്​തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്​. പല അക്കാദമിക് കൗൺസിലുകളിലും അംഗമായി.ഓൾ ഇന്ത്യ ആയുർവേദിക് കോൺഗ്രസി​െൻറ പ്രസിഡൻറായി രണ്ടുതവണ അദ്ദേഹം സേവനമനുഷ്ഠിച്ചു. വേങ്ങര ലൈവ് ന്യൂസ്.സെൻറർ ഫോർ മെഡിസിനൽ പ്ലാൻറ്​സ് റിസർച്ചി​െൻറ (സി.എം.പി.ആർ) പ്രോജക്ട് ഓഫിസർകൂടിയാണ്​ അദ്ദേഹം.


1999ൽ പത്മശ്രീ, 2010ൽ പത്മഭൂഷൺ തുടങ്ങി നിരവധി ബഹുമതികൾ രാജ്യം അ​ദ്ദേഹത്തിന്​ നൽകി. 1987ൽ കോപ്പൻഹേഗനിൽനിന്ന് ഡോക്ടർ ഓഫ് മെഡിസിൻ അവാർഡ് കരസ്​ഥമാക്കി. 1999ൽ കാലിക്കറ്റ് സർവകലാശാല ഡിലിറ്റ് നൽകി ആദരിച്ചു.

കവയിത്രിയായിരുന്ന പരേതയായ മാധവിക്കുട്ടി കെ. വാര്യരാണ്​ ഭാര്യ. ഡോ. കെ. ബാലചന്ദ്ര വാര്യർ, കെ. വിജയൻ വാര്യർ (പരേതൻ), സുഭദ്ര രാമചന്ദ്രൻ എന്നിവർ മക്കളാണ്​.



Post a Comment

0 Comments