Flash News

6/recent/ticker-posts

വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഫൈനലിന് യോഗ്യത നേടാന്‍ സാധിക്കാതെ ഇന്ത്യ.

Views
വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഫൈനലിന് യോഗ്യത നേടാന്‍ സാധിക്കാതെ ഇന്ത്യ


വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ മെഡല്‍ പ്രതീക്ഷയായ എളവേണില്‍ വാളറിവാന്‍, അപൂര്‍വി ചന്ദേല എന്നിവര്‍ ഫൈനലിന് യോഗ്യത നേടാന്‍ സാധിക്കാതെ പുറത്തായി


ടോക്യോ: ഒളിമ്പിക്‌സിന്റെ രണ്ടാം ദിനം മെഡല്‍ പ്രതീക്ഷയുണ്ടായിരുന്ന വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ ഇന്ത്യയ്ക്ക് നിരാശ. 
ഈ ഇനത്തില്‍ ഇന്ത്യയ്ക്ക് ഫൈനലിന് യോഗ്യത നേടാനായില്ല.
വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിളില്‍ മെഡല്‍ പ്രതീക്ഷയായ ലോക ഒന്നാം നമ്പര്‍ താരം എളവേണില്‍ വാളറിവാന്‍, ലോക റെക്കോഡ് നേടിയ അപൂര്‍വി ചന്ദേല എന്നിവര്‍ ഫൈനലിന് യോഗ്യത നേടാന്‍ സാധിക്കാതെ പുറത്തായി.
യോഗ്യതാ റൗണ്ടില്‍ 626.5 പോയന്റുമായി എളവേണില്‍ വാളറിവാന് 16 സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്. തീര്‍ത്തും നിരാശപ്പെടുത്തിയ അപൂര്‍വി ചന്ദേല 621.9 പോയന്റുമായി 36-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 
യോഗ്യതാ റൗണ്ടിലെ ഒളിമ്പിക് റെക്കോഡുമായി 632.9 പോയന്റുമായി നോര്‍വെയുടെ ഡസ്റ്റാഡ് ജെനെറ്റ് ഹെഗാണ് ഒന്നാമതെത്തിയത്. 
യോഗ്യതാ റൗണ്ടില്‍ മുന്നിലെത്തുന്ന ആദ്യ എട്ടു പേര്‍ക്കാണ് ഫൈനല്‍ ബര്‍ത്ത്. 


Post a Comment

0 Comments